ചലച്ചിത്ര നടന്‍ ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നു. താനും അമൃതയും ഉടന്‍ തന്നെ വിവാഹ മോചിതരാകുമെന്ന് നടന്‍ ബാല തന്നെയാണ് അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, ബിലയും അമുതയും വിവാഹമോചിരാകുന്നുവെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ വാര്‍ത്ത് പ്രചരിച്ചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചു കൊണ്ട് , അമൃത രംഗത്തെത്തിയിരുന്നു. പക്ഷേ ബാല ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു.
ഒടുവില്‍ തങ്ങള്‍ വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത ശരിയാണെന്ന് ബാല തന്നെ ഒരു പ്രശസ്ത മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. താന്‍ ആരെയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നില്ലെന്നും വിവാഹമോചനത്തിന്റെ കാരണങ്ങളും പറയാനാകില്ലെന്നും ബാല പറഞ്ഞു. ഈ ലോകത്ത് മകളാണ് തനിക്കെല്ലാം അവള്‍ക്കു വേണ്ടി ഇനിയുള്ള കാലം ജീവിക്കുമെന്നും ബാല പറഞ്ഞു.
2010 ലാണ് ബാലയും അമൃതയും വിവാഹിതരായത്. ഈ മാസം അവസാനത്തോടെ വിവാഹമോചനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാല അറിയിച്ചു.
-എജെ-