വീടുകളുടെ മേല്‍ക്കൂരകള്‍ കേടുവരുത്തി തട്ടിപ്പ്…മൂന്നു ഐറിഷുകാര്‍ ഓസ്ട്രേലിയയില്‍ ജയിലിലേക്ക്

ഡബ്ലിന്‍: മേല്‍ക്കൂരകള്‍ കേടുവരുത്തിയതിന് മൂന്ന് ഐറിഷുകാര്‍ക്ക് പെര്‍ത്തില്‍ ജയില്‍ ശിക്ഷ.  ജോണ്‍ ജാക്സ്ണ്‍ ഒ ബ്രീന്‍(18), തോമസ് കെയ്ലി(19), ‍ഡെസ്മണ്ട് ഒ റെയ്ലി(23)  എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മേല്‍ക്കൂരയില്‍ കയറി ഇവര്‍ അത് കേട് വരുത്തുകയും തുടര്‍ന്ന് ഇരയാക്കിവരെ സമീപിച്ച് ശരിയാക്കി തരാമെന്ന് പറയുകയുമാണ് ചെയ്തിരുന്നത്. പണം ലഭിച്ച ശേഷം പണി പൂര്‍ത്തിയാക്കാതെ പോകുന്നതും കണ്ടെത്തിയിട്ടുണ്ട്.

ഒ ബ്രീനിന് പതിമൂന്ന് മാസമാണ് ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് രണ്ട് പേര്‍ക്ക് എട്ട് മാസം വീതമാണ് ജയില്‍ ശിക്ഷ. പെര്‍ത്തിന് അടുത്തുള്ള ഫ്ലോറസ്റ്റിയില്‍ നിന്ന് ഒരു വീട്ടുടമയില്‍ നിന്ന് $22,000  ആണ് ഇവര്‍ തട്ടിച്ചെടുത്തത്. ഇരകളാക്കുന്നവരെ ബാങ്കുകളില്‍ നിന്ന് പണമെടുത്ത് നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.  മൂന്ന് പേരുടെയും വീടുകളില്‍ നിന്നായി$65,000 ഓസ്ട്രേലിയന്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് പേരെയും ഡീറ്റന്‍ഷന്‍ സെന്‍ററിലാണ് നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.  പ്രായമായവരെ ഉദ്ദേശിച്ച് പുതിയ രീതിയിലുള്ള തട്ടിപ്പാണിതെന്നും ജഡ്ജ് നിരീക്ഷിക്കുകയും ചെയ്തു.  ഇവരെ കൂടാതെയുള്ളവരും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തട്ടിപ്പിന്‍റെ മുഖ്യ കേന്ദ്രം ഇവരാണെന്ന് പറയാനാകില്ലെന്നും  ജഡ്ജ് വ്യക്തമാക്കി. ഇവരുടെ അറസ്റ്റിന്‍റെ തുടക്കത്തില്‍ 26 ഐറിഷുകാരെയാണ് ഇതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയില്‍ നിന്ന് മടക്കി അയച്ചത്.

Share this news

Leave a Reply

%d bloggers like this: