കോട്ടയം: ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ടും ലൗജിഹാദ് ഉണ്ടെന്ന് ഇടുക്കി ബിഷപ്പ് മാത്യൂ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. പെണ്‍കുട്ടികളെ ലൗ ജിഹാദിലും എസ്.എന്‍.ഡി.പി.യുടെ രഹസ്യ അജണ്ടയിലും വീഴ്ത്താന്‍ ശ്രമം നടക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ഇതിനെതിരെ ജാഗ്രത വേണമെന്നും കാഞ്ഞിരപ്പള്ളി രൂപതയുടെ ചടങ്ങില്‍ സംസാരിക്കുവെ അദ്ദേഹം പറഞ്ഞു. സംഭവം വന്‍ വിവാദമായിരിക്കുകയാണ്. സോഷ്യല്‍മ മീഡിയകള്‍ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തുണ്ട്.
മിശ്ര വിവാഹത്തേയും ബിഷപ്പ് എതിര്‍ത്തു. മിശ്രവിവാഹം ക്രൈസ്തവ തനിമയും മൂല്യങ്ങളും തകര്‍ക്കുന്നതാണ്. സര്‍ക്കാരുകള്‍ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും സഭ അതിനോട് അനുകൂല നിലപാട് സ്വീകരിക്കരുത്. ക്രൈസ്തവ പെണ്‍കുട്ടികള്‍ മുസ്‌ളീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുമൊപ്പം പോകുന്നത് തടയാന്‍ സഭ ജാഗ്രത പുലര്‍ത്തണം. പതിനെട്ട് വയസുവരെ മാതാപിതാക്കളുടെ സംരക്ഷണയില്‍ ദൈവവിശ്വാസി ആയി വളരുന്ന പെണ്‍കുട്ടികള്‍ പിന്നീട് തന്നിഷ്ടപ്രകാരം ജീവിക്കാന്‍ തുടങ്ങുന്നത് ഉചിതമല്ലെന്നും ബിഷപ്പ് പറഞ്ഞു.