വിദേശഫണ്ട് സ്വീകരിക്കാന്‍ വിലക്ക് ,524 എണ്ണവും കേരളത്തിലുള്ളവ

കൊച്ചി: വിദേശഫണ്ട് സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ 4500 സ്ഥാപനങ്ങളില്‍ 524 എണ്ണവും കേരളത്തിലുള്ളവ. ഇവരില്‍ ഭൂരിഭാഗവും മതന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ തെളിയിക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ഈ നീക്കത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ എല്ലാവരും തയ്യറാകണമെന്നും കത്തോലിക്കാ സഭ ആവശ്യപ്പെട്ടു
രാജ്യത്തെ 4470 ഗവണ്മെന്റ് ഇതര സ്ഥാപനങ്ങള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കികൊണ്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉത്തരവിറങ്ങിയത്.

വിദേശ സംഭാവ നിയന്ത്രണനിയമം പ്രകാരം ആഭ്യന്തരമന്ത്രാലയം ഇറക്കിയ ഉത്തരവിനെതുടര്‍ന്ന് ഇനിമുതല്‍ ഇവയ്ക്ക് വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കാന്‍ കഴിയില്ല. കൃത്യമായ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിച്ചില്ലെന്നും ചിലര്‍ സമര്‍പ്പിച്ച റിട്ടേണുകള്‍ തൃപ്തികരമല്ലെന്നും ഉത്തരവില്‍ പറയുന്നു.ഇവയില്‍524 എണ്ണവും കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളാണ്.പള്ളികള്‍,മഠങ്ങള്‍, അനാഥാലയങ്ങള്‍,രൂപതകള്‍, ആശുപത്രികള്‍ , സര്‍വകലാശാലകള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പ്പെടും.

വിദേശഫണ്ട് മുടങ്ങുന്നത് ഈ സ്ഥാപനങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കും. വളരെ ആശങ്കയോടെയാണ് സഭ കേന്ദ്രനടപടിയെ കാണുന്നതെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും പ്രതികരിക്കാനും എല്ലാവരും തയ്യാറാവണമെന്നും സീറോ മലബാര്‍ സഭ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടു
കഴിഞ്ഞ ഏപ്രിലില്‍ ഗ്രീന്‍ പീസ് ഉള്‍പ്പെടെ 9000 എന്‍ജിഒകളുടെ ലൈസന്‍സ് കേന്ദ്രം റദ്ദാക്കിയിരുന്നു.ഇതിനെതിരെ ഗ്രീന്‍പീസ് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: