ഡബ്ലിന്‍: പാത്രങ്ങള്‍ പച്ചവെള്ളത്തില്‍ കഴുയതിനും ഭാര്യയ്ക്ക് കോഫീ നല്‍കിയതിനും റസ്റ്ററന്‍റ് ജീവനക്കാരനെ പിരിച്ച് വിട്ട സംഭവത്തില്‍ നഷ്ടപരിഹാരമായി ഇരുപതിനായിരം യൂറോ നല്‍കാന്‍ എംപ്ലോയ്മെന്‍റ് അപീല്‍സ് ട്രിബ്യൂണല്‍ വിധി. ഡബ്ലിന്‍ മേഖലയില്‍ നിരവധി റസ്റ്ററന്‍റുകള്‍ നടത്തുന്ന ഗ്രഹാം ഒ സള്ളിവന്‍ റസ്റ്ററന്‍റ് ലിമിറ്റഡിലെ ജീവനക്കാരനായ Klaudiusz Tuchowski ആണ് പിരിച്ച് വിടപ്പെട്ടത്. ഗ്രേറ്റര്‍ ഡബ്ലിന്‍ മേഖലയില്‍ ഏഴ് വര്‍ഷമായി ഇയാള്‍ ജീവനക്കാരനാണ്.
പിരിച്ച് വിടുന്നതിന് മുമ്പ് രണ്ട് തവണ അറിയിപ്പ് നല്‍കിയിരുന്നതായാണ് കമ്പനി വാദിച്ചത്. 2013മേയ് മാസത്തില്‍ ജീവനക്കാര്‍ വാങ്ങുന്ന ഡിസ്കൗണ്ട് നിരക്കില്‍ ചായ വാങ്ങി ഭാര്യയ്ക്ക് നല്‍കിയതിന് താക്കീത് നല്‍കിയിരുന്നു. ജൂലൈയില്‍ എഴുതിയും മുന്നറിയിപ്പ് നല്‍കി. ഇത് പാത്രങ്ങള്‍ പച്ചവെള്ളത്തില്‍ കഴുകയതിനായിരുന്നു. ചൂടുവെള്ളത്തില്‍ കഴുകണമന്നാണ് കമ്പനിയുടെ ചട്ടം. അതേ സമയം മുന്‍ അടുക്കളക്കാരന്‍ തണുത്ത വെള്ളത്തില്‍ മാത്രമാണ് പാത്രങ്ങള്‍ കഴികികൊണ്ടിരുന്നതെന്ന് വ്യക്തമാക്കി.
നോട്ടീസ് നല്‍കി അടുത്ത മാസത്തില്‍ തന്നെ പിരിച്ച് വിടുകയും ചെയ്തു. അവസാനമായി എഴുത തയ്യാറാക്കിയ മുന്നറിയിപ്പ് നല്‍കാതെയായിരുന്നു ഇത്. പിരിച്ച് വിട്ട നടപടി ശരിയായ വിധത്തിലല്ലെന്നാണ് ട്രിബ്യൂണല്‍ കണ്ടെത്തിയത്.