മിയാമിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊന്നു

ഹൈദരാബാദ്: മോഷ്ടാക്കള്‍ക്ക് ഐഫോണ്‍ കൈമാറാന്‍ വിസമ്മതിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ സായികിരണ്‍(23) ആണ് കൊല്ലപ്പെട്ടത്. ഫ്‌ലോറിഡയിലെ മിയാമിയില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് സംഭവം.

സംഭവദിവസം രാത്രിയില്‍ സുഹൃത്തുമായി ഫോണില്‍ സംസാരിച്ചു കൊണ്ട് അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ നിന്ന സായിയെ സമീപിച്ച അഞ്ചംഗ സംഘം മൊബൈല്‍ ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാകാതിരുന്ന യുവാവിന് നേരെ അക്രമികള്‍ നാല് തവണ നിറയൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എം.എസ് വിദ്യാര്‍ത്ഥിയായ സായി കിരണ്‍ തന്റെ കോഴ്‌സില്‍ പ്രവേശിക്കുന്നതിനായി 45 ദിവസം മുന്പാണ് യു.എസില്‍ എത്തിയത്. അവിടെയൊരു സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ സുഹൃത്തായ മനോജിനൊപ്പമാണ് സായി താമസിച്ചിരുന്നത്.

Share this news

Leave a Reply

%d bloggers like this: