നെതര്‍ലാന്റ്‌സില്‍ നിര്യാതനായ മലയാളി വിദ്യാര്‍ത്ഥി ബിബിന്‍ ഐസക്കിന്റെ സംസ്‌കാരം നടത്തി.

ഡബ്‌ളിന്‍: നെതര്‍ലാന്റ്‌സില്‍ നിര്യാതനായ മലയാളി വിദ്യാര്‍ത്ഥി ബിബിന്‍ ഐസക്കിന്റെ സംസ്‌കാരം കോഴിക്കോട് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ്ജ് വലിയപള്ളിയില്‍ നടന്നു.സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

കോഴിക്കോട് താമരശ്ശേരി സ്വദേശി ബിബിന്‍ ഐസക്ക് (23) ആംസ്റ്റര്‍ഡാം എന്‍ഡോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ എന്‍ജിനീയറിംഗ് ബിരുദാനന്ദരബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. പരേതന്‍ തിരുവല്ല പരുമല കുടിലില്‍ കുടുംബാംഗമാണ്.

ഈ വര്‍ഷമാദ്യമാണ് ബിബിന്‍ കോഴ്‌സിനായി നെതര്‍ലാന്റി്‌സിലെത്തിയത്. താമരശ്ശേരി കാരാടി സിസിലി സദനില്‍ ഐസക്ക് ചാക്കോയുടെയും സിസിലി ഫിലിപ്പിന്റെയും മകനാണ്. സഹോദരി ബിബി(ദുബായ്). അനിന്‍ ജോര്‍ജ്ജ് (ദുബായ്) സഹോദരി ഭര്‍ത്താവാണ്.
റിപ്പോര്‍ട്ട് :ജയ്‌സണ്‍ കിഴക്കയില്‍

Share this news

Leave a Reply

%d bloggers like this: