ഫേസ്ബുക്കിന് മീത്തില്‍ പുതിയ ഡാറ്റാ സെന്‍റര്‍…200 മില്യണ്‍ നിക്ഷേപം വരും

ഡബ്ലിന്‍:  സോഷ്യല്‍ നെറ്റ് വര്‍ക്ക് ഭീമന്മാരായ ഫേസ്ബുക്ക്  മീത്തില്‍ പുതിയ ഡാറ്റാ സെന്‍റര്‍ തുടങ്ങുന്നതിന് തയ്യാറെടുക്കുന്നു. ഇതിനായി അപേക്ഷ നില്‍കിയതായാണ് റിപ്പോര്‍ട്ടുള്ളത്.  കഴിഞ്ഞ ആഴ്ച്ചയാണ് ഫേസ് ബുക്ക് Cloneeയില്‍ യൂറോപ്യന്‍ ഡാറ്റാ സെന്‍റര്‍ പണിയുമെന്ന് അറിയിച്ചിരുന്നത്. നൂറ്കണക്കിന് താത്കാലികമായി നിര്‍മ്മാണ തൊഴിലും, ഡസന്‍കണക്കിന് പേര്‍ക്ക് പൂര്‍ണസമയ ജോലിയും ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. €200 മില്യണ്‍ ആയിരിക്കും നിക്ഷേപം.

ഇതോടെ  ഫേസ്ബുക്കിന്‍റെ ജീവനക്കാര്‍ രാജ്യത്ത് ആയിരം കവിയും. കമ്പനിയുടെ  യൂറോപിലെ രണ്ടാമത്തെ ഡാറ്റാസെന്‍ററും ലോകത്തിലെ അഞ്ചാമത്തെ ഡാറ്റാ സെന്‍ററുമാകും പുതിയതായി വരുന്നത്.  പുതിയ ഡാറ്റാ സെന്‍ററിന്‍റെ വൈദ്യുതി ഉപയോഗം പുനസൃഷ്ടിക്കാവുന്ന ഊര്‍ജ്ജസ്രോതസില്‍ നിന്നുള്ളതാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മിക്കതും കാറ്റില്‍ നിന്നുത്പാദിപ്പിക്കുന്ന വൈദ്യുതിയെ ആശ്രയിച്ചാകും ഡാറ്റാ സെന്‍റര്‍ പ്രവര്‍ത്തിക്കുക. മീത്ത് കൗണ്ടികൗണ്‍സിലില്‍ പദ്ധതി ഇന്ന് ചര്‍ച്ചക്ക് വരും.

50,000 സ്ക്വയര്‍മീറ്ററാണ് പദ്ധതിക്ക് ആവശ്യമായി വരിക. രണ്ട് കെട്ടിടങ്ങളാകും പ്രധാനമായും ഉണ്ടാവുക. കില്‍ബ്രിഡ്ജ് റോഡ് പുതുക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഒരു ഏകനില കെട്ടിടവും പണിയും.

Share this news

Leave a Reply

%d bloggers like this: