കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്കു ഇക്കുറി മത്സരമില്ല. നടനും എംപിയുമായ ഇന്നസെന്റ് തന്നെ അമ്മയുടെ പ്രസിഡന്റായി തുടരും. പുതിയ ജനറല്‍ സെക്രട്ടറിയായി നടന്‍ മമ്മൂട്ടിയെ തെരഞ്ഞെടുത്തു. മോഹന്‍ലാലും ഗണേഷ്‌കുമാറുമാണ് സംഘടനയുടെ വൈസ് പ്രസിഡന്റുമാര്‍. ദിലീപ് ട്രഷററായി തുടരും. അടുത്തയാഴ്ച പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.
-എജെ-