ഷാജഹാന്‍പുര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതികരിച്ച സംസ്ഥാന മന്ത്രി പ്രശാന്ത് യാദവ് വിവാദത്തില്‍. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം വിധിയാണെന്നായിരുന്നു യാദവിന്റെ പ്രതികരണം. ചില കാര്യങ്ങള്‍ സംഭവിക്കണമെന്നതു പ്രകൃതിനിയമമാണെന്നും ഇതിനെ തടുക്കാന്‍ ആര്‍ക്കുമാവില്ല എന്നുമാണു പ്രശാന്ത് യാദവ് പറഞ്ഞത്.
യാദവിന്റെ പ്രതികരണത്തിനെതിരേ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ന്യൂനപക്ഷക്ഷേമ മന്ത്രി രാംമൂര്‍ത്തി വര്‍മയ്ക്കതിരേ ഫേസ്ബുക്കില്‍ ജാഗേന്ദ്ര സിംഗ് പോസ്റ്റിട്ടിരുന്നു. ഇത് വാര്‍ത്താ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു. ഇതിനു പിന്നാലെയാണു മന്ത്രിയുടെ ഗുണ്ടകള്‍ ചേര്‍ന്നു സിംഗിനെ മണ്ണെണ്ണയൊഴിച്ചു തീവച്ചത്.
-എജെ-