പിലിഭിത്: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീടു ബൈക്കില്‍ കെട്ടിവലിച്ചു കൊണ്ടുപോകുകയും ചെയ്ത കേസിലെ നാലു പ്രതികള്‍ അറസ്റ്റില്‍. അനധികൃത ഭൂമി ഇടപാട് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ഹൈദര്‍ ഖാനാണു നാലംഗ സംഘത്തിന്റെ മര്‍ദനമേറ്റത്. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരേ കേസെടുക്കുമെന്നും പിലിഭിത് എസ്പി ജെ.കെ. സാഹി അറിയിച്ചു. പ്രതികളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
ഞായറാഴ്ച രാത്രിയാണു സംഭവം. മോഷണ കേസിലെ പ്രധാനസാക്ഷി അപകടത്തില്‍പെട്ടു കിടക്കുന്നുവെന്ന ഫോണ്‍ കോളിനെത്തുടര്‍ന്നു സ്ഥലത്തു എത്തിയപ്പോള്‍ ഹൈദറിനെ നാലംഗ സംഘം മര്‍ദിക്കുകയായിരുന്നു.
-എജെ-