ലണ്ടന്‍: ട്വന്റി20 മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരം മോയ്‌സെസ് ഹെന്റിക്വസും സഹതാരം റോറി ബൂര്‍നിസൂം കൂട്ടിയിച്ച് പരിക്കേറ്റു. ഇംഗ്ലീഷ് കൗണ്ടി ടീമായ സറേയും സസെക്‌സും തമ്മിലുളള മത്സരത്തിനിടെയാണ് ഫീല്‍ഡിംഗിനിടെ ഇരുവര്‍ക്കും പരിക്കേറ്റത്. കൂട്ടിയിടിയില്‍ ഹെന്റിക്വസിന്റെ മുഖവും താടിയെല്ലിനുമെല്ലാം പരിക്കേറ്റു.
മത്സരത്തിന്റെ 18.4 ഓവറിലായിരുന്നു സംഭവം. ഔട്ട് ഫീല്‍ഡില്‍ ഉയര്‍ന്നുപൊങ്ങിയ പന്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും കൂട്ടിയിടിച്ചത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിച്ചു. താരങ്ങള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഓസ്‌ട്രേലിയക്കായി മൂന്ന് ടെസ്റ്റും ആറ് ഏകദിനവും നാല് ട്വന്റി20 മത്സരവും കളിച്ചിട്ടുളള താരമാണ് മോയ്‌സെസ് ഹെന്റിക്വസ്.
-എജെ-