ഡബ്ലിന്‍: സോഷ്യല്‍ മീഡിയ ക്യാംപെയിനുകള്‍ ഫലിക്കുന്നു, രാജ്യത്തെ ഏറ്റവും വലിയ ഒമ്പത് ദിന നോവേനയ്ക്ക് എത്തിയത് പതിനായിരത്തിലേറെ പേര്‍. റിഡംപ്റ്റോറിസ്റ്റ് വിശ്വാസി സമൂഹമാണ് നോവേന സംഘടിപ്പിക്കുന്നത്. മൗണ്ട് സെന്‍റ് അല്‍ഫോണ്‍സ് ചര്‍ച്ചില്‍ ശനിയാഴ്ച്ച പരിപാടികള്‍ സമാപിച്ചു. രാജ്യത്തെ മതപരമായ ഒത്തു കൂടലുകളില്‍ ഏറ്റവും വലിയ ഒന്ന് കൂടിയാണ് പരിപാടി.
1973 മുതല്‍ തുടങ്ങിയതാണ് നോവേന. 30,000 ലധികം പേരാണ് ഓരോ ദിവസവും പങ്കെടുക്കാറുള്ളത്. എന്നാല്‍ ജനപങ്കാളിത്തം പിന്നീട് കുറഞ്ഞ് വന്നു. ഓരോ ദിവസത്തെയും പത്ത് സെഷനുകളില്‍ പങ്കെടുക്കുന്നവര്‍ പരസ്യം നല്‍കിയതോടെ കൂടിയിരിക്കുകയാണ്. ഞായറാഴ്ച്ചയിലെ ചടങ്ങുകളില്‍ പതിമൂവായിരം പേരാണ് പങ്കെടുത്തതെന്ന് മൗണ്ട് സെന്‍റ് അല്‍ഫോണ്‍സ് റെക്ടര്‍ ഫാ. സീമസ് എന്‍റൈറ്റ് വ്യക്തമാക്കുന്നു. രാവിലെ ഏഴ് മുതല്‍ വിവിധ സെഷനുകള്‍ ആരംഭിക്കും. രാത്രി പത്ത് വരെ ഇത് തുടരും. വടക്കന്‍ മണ്‍സ്റ്റര്‍ മേഖലയില്‍ നിന്നുള്ളവരാണ് വരുന്നത്. ലിമെറിക്ക് സിറ്റിയുടെ അമ്പത് മൈല്‍ ദൂരപരിധിയില്‍ നിന്നുള്ളവരായിരിക്കും വിശ്വാസികള്‍.
ചിലരാകട്ടെ എല്ലാ ദിവസവും എത്തി തുടങ്ങിയിട്ടുണ്ട്. solemn നോവേന എന്നപേരിലാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ ലിമെറിക്സ് നോവാന എന്ന രീതിയില്‍ ബ്രാന്‍ഡ് ചെയ്യപ്പെടുന്നുണ്ട്. സതേണ്‍ മാര്‍ക്കറ്റിങ് ആന്‍റ് അഡ്വര്‍ടൈസിങ് ഗ്രൂപ്പുമായി നടത്തിയ ഗവേഷണത്തില്‍ സോളമന്‍ എന്ന വാക്ക് വിരസതയുണ്ടാക്കുന്നതും ഗൗരവ സ്വഭാവം നല്‍കുന്നതുമാണെന്ന് തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പറയുന്നു. പരസ്യം നല്‍കിയതോടെ മുപ്പത് വയസ് വരെയുള്ള യുവാക്കളില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നോവേനയ്ക്കെത്തുന്നതില്‍ ചെറുപ്പക്കാരുടെ എണ്ണം കുത്തനെ കൂടി.
ഐറിഷ് ജനത കൂടിചേരലുകളെ ഈഷ്ടപ്പെടുന്നവരാണ്. വലിയ ആള്‍തിരക്കും ഒത്തുകൂടലും ഇഷ്ടപ്പെടുന്നു ഇക്കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യം തയ്യാറായിക്കിയരിക്കുന്നതെന്നും വൈദികന്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയക്കാര്‍ക്കും നോവേനയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറയുന്നു. ജനങ്ങളുടെ പ്രശ്നങ്ങളും അവരെ അലട്ടുന്നവയും എന്താണെന്ന് വ്യക്തമായി കിട്ടും. സാമ്പത്തിക മാന്ദ്യം ജനങ്ങള്‍ക്ക് മേല്‍കടുത്ത സമ്മര്‍ദം ഉണ്ടാക്കിയിട്ടുണ്ട്. നിരവധി രക്ഷിതാക്കളാണ് തങ്ങളുടെ കുട്ടികള്‍ക്ക് കുടിയേറ്റം നടത്തേണ്ടി വന്നതില്‍ പ്രയാസപ്പെടുന്നത്. ഇത്തരം പ്രശ്നങ്ങള്‍ മനസിലാക്കാന്‍ രാഷ്ട്രീയക്കാര്‍ നോവേന പോലുള്ള പരിപാടികളില്‍ പങ്കെടുക്കുയും എന്തിന് വേണ്ടിയാണ് ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് മനസിലാക്കുകയും വേണം.
ഓരോ ദിവസവും പതിനായം പേര്‍ പരിപാടികള്‍ക്കെത്തുന്നത് അഭിനന്ദനീയമാണ്. സഭയോടുള്ള വിശ്വാസത്തില്‍ ജനങ്ങളില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ വിശ്വാസത്തിന് ഇപ്പോഴും രാജ്യത്ത് ഏറെപേരുണ്ടെന്നും വൈദികന്‍ വ്യക്തമാക്കുന്നു.