ഡബ്ലിന്‍: രണ്ട് സെന്‍റ് നാണയങ്ങളോട് വിടപറയാന്‍ തയ്യാറായികൊള്ളൂ. സര്‍ക്കാര്‍ ഇക്കാര്യം മന്ത്രി സഭയില്‍ പരിഗണിക്കുന്നു. പ്രാദേശികമായി നാണയംപിന്‍വലിക്കുന്നത് പരീക്ഷിച്ച് വിജയിച്ച സാഹചര്യത്തില്‍ ദേശീയ അടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് നീക്കം. ധനകാര്യമന്ത്രി മൈക്കിള്‍ നൂനാന്‍ നാണയം പിന്‍വലിക്കുന്നതിന നിര്‍ദേശം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. പിന്‍വലിക്കാനുള്ള പ്രധാനകാരണം നാണയത്തിന്‍റെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ ഇവയുടെ നിര്‍മ്മാണത്തിന് ചെലവ് കൂടുതലുണ്ടെന്നതാണ്.
കഴിഞ്ഞ വര്‍ഷം നാഷണല്‍ പേയ്മെന്‍റ് പ്ലാന്‍ ഇക്കാര്യം പരീക്ഷണാടിസ്ഥാനത്തില്‍ വെക്സ്ഫോര്‍ഡില്‍ നടപ്പാക്കിയത് പോലെ ദേശീയമായി നടപ്പാക്കാനും നിര്‍ദേശിച്ചിരുന്നു. ഒന്നും രണ്ടും സെന്‍റ് കോയിനുകളാണ് ഇത് പ്രകാരം പിന്‍വലിക്കാന്‍ പറഞ്ഞിരുന്നത്. മറ്റ് നാണയങ്ങളേക്കാള്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ളതാണ് ഒന്നും രണ്ടും സെന്‍റുകള്‍. വെക്സ്ഫോര്‍ഡില്‍ വളരെ വേഗത്തില്‍ തന്നെ ഇവ പിന്‍വലിക്കാനും കഴിഞ്ഞു. 2013 സെപ്തംബര്‍ പതിനാറ് മുതല്‍ നവംബര്‍ വരെയായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ നാണം പിന്‍വലിക്കാന്‍ തുടങ്ങിയത്.ജനങ്ങളില്‍ നിന്നും റീട്ടെയ് ലര്‍മാരില്‍ നിന്നും വന്‍ പിന്തുണയും ഇതിന് ലഭിച്ചു.
ഇതിന്‍റെ ഭാഗമായി അഞ്ച് സെന്‍റിനായി റൗണ്ട് ചെയ്ത് ഇടപാടുകള്‍ നടത്താനും തുടങ്ങി. ഇതോടെ കണക്കുകളില്‍ നിന്നും ഒന്നും രണ്ടും സെന്‍റുകള്‍ അപ്രത്യക്ഷമായി തുടങ്ങി. അഞ്ച് ഇയു രാജ്യങ്ങളാണ് സമാന നടപടി എടുക്കുന്നത്. നെതര്‍ലാന്‍ഡ്, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ഹംഗറി ഇവരും റൗണ്ടിങ് പോളിസി നടപ്പാക്കുകയാണ്. റൗണ്ട്ചെയ്ത് വില നിശ്ചയിക്കുന്നു എന്ന് കരുതി വല കൂടുതലുണ്ടാകില്ലെന്ന് എന്‍പിപി പ്രോഗ്രാം മാനേജര്‍ Ronnie O’Toole അന്ന് അറിയിച്ചിരുന്നു. ഇക്കാര്യത്തിന് വന്‍ പിന്തുണയാണ് ലഭിക്കുന്നതെന്ന് വെക്സ്ഫോര്‍ഡ് ചേമ്പര്‍ ഓഫ് കോമേഴ്സ് സിഇഒMadeleine Quirke ഉം വ്യക്തമാക്കുന്നു. ദേശീയ തലത്തില്‍ നടപ്പാക്കുന്നതിനും മികച്ച പിന്തുണ നല്‍കുമെന്നും പറയുന്നു.
അതേ സമയം നാണയം പിന്‍വലിക്കുന്നത് മൂലം ഉപഭോക്താക്കള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കുന്നില്ലെന്ന് വെക്ഫോര്‍ഡ് മേയര്‍ ജോര്‍ജ് ലോലോര്‍ വാദിക്കുന്നു. എന്നാല്‍ബിസ്നസുകള്‍ക്ക് ഗുണകരമാണ്. ബാങ്കിങ് തുടങ്ങിയ ബിസ്നസ് ഇടപാടുകളുടെ ചെലവ് കുറയ്ക്കും. €3.5മില്യണ്‍ ആണ് ഒന്നും രണ്ടും നാണയങ്ങള്‍ ഉണ്ടാക്കുന്നതിന് ചെലവ് . ഒരു സെന്‍റിന് 1.65സെന്‍റും, രണ്ട് സെന്‍റ് നാണയത്തിന് 2.07സെന്‍റുമാണ് നിര്‍മ്മാണ ചെലവ്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് 1,074മില്യണ്‍ ഒരു സെന്‍റ് നാണയങ്ങളും 906 മില്യണ്‍ രണ്ട് സെന്‍റ് നാണയങ്ങളും ഇറങ്ങിയിട്ടുണ്ട്.
സന്നദ്ധ സംഘടനകളാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്. വരുമാനത്തില്‍ കുറവ് വരുമെന്ന ആശങ്കയിലാണിവര്‍.