മെല്‍ബണ്‍ : സ്വന്തം കല്യാണമാണെന്നെങ്കിലും ഓര്‍ക്കാമായിരുന്നില്ലേ..? മദ്യപിച്ചു ലക്കുകെട്ട നവവരനു ലഭിച്ചേക്കാവുന്ന ഉപദേശങ്ങളില്‍ ഒന്നായിരിക്കും ഇത്. കല്യാണത്തിനു വധുവിനെ കൈയ്യിലെടുക്കാന്‍ മദ്യലഹരിയില്‍ നൃത്തം ചെയ്ത വരന്റെ കോലാഹലങ്ങള്‍ വാര്‍ത്തയായി. കല്യാണത്തിനു ശേഷം ഡാന്‍സ്ഫ്ളോറില്‍ വരന് കാണിച്ചു കൂട്ടിയ കലാപരിപാടികള്‍ അത്രയ്ക്കുണ്ടായിരുന്നു. നൃത്തം ചെയ്ത് ഒടുവില്‍ ചെന്നു വീണത് വധുവിന്രെ മുകളില്‍. ഇതിലും വലിയ വിവാഹ സമ്മാനം വേറെ ഏത് ഭര്‍ത്താവ് നല്‍കും? ഡാന്‍സ് ഫ്രോറിന്റെ നടുവില്‍ കസേരയിലിരിക്കുന്ന തന്റെ ഭാര്യയ്ക്കും വിവാഹം കൂടാനെത്തിയവര്ക്കും മുന്നിലായിരുന്നു നവവരന്റെ ‘സ്നേക്ക് ഡാന്‍സ്’. പലരും കൈകൊട്ടി ചിരിച്ചിട്ടും വരന് തന്റെ ഉദ്യമത്തില്‍ നിന്നും പിന്മാറാന് തയ്യാറായില്ല.
നൃത്തം വളരെ മോശമായി തുടരുന്നതിനിടയിലാണ് കാല് വഴുതി വധുവിന്റെ മുകളിലേക്ക് വരന് ചെന്നു വീഴുന്നത്. കണ്ണീരില്‍ കുതിര്‍ന്നൊരു വിവാഹമായി തീരുകയായിരുന്നു ആ വധുവിന്റെ വിവാഹ സ്വപ്നങ്ങള്‍. വീണിടത്തു നിന്നും പലവട്ടം എഴുനേല്‍ക്കാന്‍ വരന് ശ്രമിച്ചു. ഇതിനിടയില്‍ തന്റെ ഭര്‍ത്താവിന്റെ സാഹസങ്ങള്‍ കണ്ടു മടുത്ത വധുവിന്റെ കണ്ണു നിറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വധുവിനെ ആശ്വസിപ്പിച്ചു.