കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടനുമായ മിഥുന്‍ ചക്രവര്‍ത്തി ശാരദാ ഗ്രൂപ്പില്‍ നിന്നു കൈപ്പറ്റിയ പണം എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിനു തിരിച്ചു നല്‍കി. 1.19 കോടി രൂപയാണു മിഥുന്‍ ചക്രവര്‍ത്തി തിരിച്ചടച്ചത്. ശാരദാ ടിവി ചാനലില്‍ പരിപാടി അവതരിപ്പിച്ചതിനു ലഭിച്ച പ്രതിഫലമാണു തിരികെ നല്‍കിയത്.
ശാരദാ ചിട്ടിയുടെ പ്രമോഷണല്‍ വീഡിയോകളിലും പരസ്യങ്ങളിലുമാണു മിഥുന്‍ ചക്രവര്‍ത്തി ഭാഗമായത്. ഇതില്‍നിന്നു ലഭിച്ച പ്രതിഫലമാണു തിരികെനല്‍കേണ്ടിവന്നത്. ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് മിഥുന്‍ ചക്രവര്‍ത്തിയെ കഴിഞ്ഞ മാസം എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
-എജെ-