ഇ-വീസ പദ്ധതിയില്‍ 150 രാജ്യങ്ങളെ ഉള്‍പ്പെടുത്തുമെന്നു കേന്ദ്രം

 

ന്യൂഡല്‍ഹി: ഇ-വീസ പദ്ധതിയില്‍ 150 രാജ്യങ്ങളെ ഉള്‍പ്പെടുത്തുമെന്നു കേന്ദ്ര ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ. ഒരു വര്‍ഷത്തിനകം ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലേക്കെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടെന്നും അതിനാലാണ് ഇ-വീസ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 77 രാജ്യങ്ങളില്‍ നിന്നായി 1,36,000 ടൂറിസ്റ്റുകള്‍ക്കു നിലവില്‍ ഇ-വീസ അനുവദിച്ചിട്ടുണ്ടെന്നും ശര്‍മ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: