ജനീവ: യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യോഗയെ അനുകൂലിച്ച് രംഗത്തെത്തി. യോഗ എല്ലാവരും പരിശീലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഭാഗമായി കാണേണ്ടതല്ല യോഗ. ഇന്ത്യ സന്ദര്‍ശനത്തിനിടയില്‍ താന്‍ യോഗ അഭ്യസിച്ചിരുന്നുവെന്നും ശാരീരികവും മാനസികവുമായ ഉന്മേഷം ഇതിലൂടെ ലഭിച്ചുവെന്നും യുഎന്‍ സെക്രട്ടറി വ്യക്തമാക്കി.
അന്താരാഷ്ട്ര യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണു ബാന്‍ കി മൂണ്‍ ഇക്കാര്യം അറിയിച്ചത്.
-എജെ-