എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ: ആദ്യ പത്ത് റാങ്കും ആണ്‍കുട്ടികള്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികള്‍ സ്വന്തമാക്കി.തിരുവനന്തപുരം സ്വദേശ് ബി അര്‍ജുന് ഒന്നാം റാങ്ക്. 578 മാര്‍ക്ക് കരസ്ഥമാക്കിയാണ് അര്‍ജുന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

കോഴിക്കോട് സ്വദേശിയായ അമീര്‍ ഹസനാണ് രണ്ടാം റാങ്ക്. ശ്രീരാഗ് ബി (കോഴിക്കോട്), നിതിന്‍ ജി കെ(തിരുവനന്തപുരം), ശ്രീഹരി(കണ്ണൂര്‍) എന്നിവര്‍ യഥാക്രമം 3,4,5 റാങ്കുകള്‍ നേടി. പരീക്ഷയെഴുതിയവരില്‍ 75,258 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

എസ്.സി വിഭാഗത്തില്‍ ആലപ്പുഴ സ്വദേശി ശരത് ബി ഒന്നാമത് എത്തി. എറണാകുളം സ്വദേശി കാര്‍ത്തികാണ് രണ്ടാം സ്ഥാനം നേടിയത്. എസ്.ടി വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ അവിനാഷ് ഒന്നാം റാങ്ക് നേടി. മലപ്പുറം ജില്ലയിലെ മിഥുന്‍ കെ.എസിനാണ് രണ്ടാം സ്ഥാനം.

ഇന്ന് വൈകിട്ടു മുതല്‍ 23 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ നല്‍കാം. ഒന്നാം ഘട്ട അലോട്‌മെന്റ് 25ന് പ്രസിദ്ധീകരിക്കും. ഇതിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന വിജ്ഞാപനം ഇന്ന് ഇറക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: