കാലിഫോര്‍ണിയയില്‍ ജന്മദിനാഘോഷത്തിനിടെ ബാല്‍ക്കെണി തകര്‍ന്ന് 6 ഐറിഷ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്ന് ആറ് ഐറിഷ് വിദ്യാര്‍ഥികള്‍ മരിച്ചു. അപകടത്തില്‍ ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച കാലിഫോര്‍ണിയയിലെ ബെര്‍ക്കെലിയിലാണ് അപകടം ഉണ്ടായത്.
കാലിഫോര്‍ണിയ: ബാല്‍ക്കെണി തകര്‍ന്ന് 6 ഐറിഷ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ എഴുപേര്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച കാലിഫോര്‍ണിയയിലെ ബെര്‍ക്കെലിയിലാണ് അപകടം ഉണ്ടായത്. ഇവിടെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണി തകര്‍ന്നാണ് അപകടം. വിദ്യാര്‍ത്ഥികളിലൊരാളുടെ 21-ാം ജന്മദിനാഘോഷത്തിനിടെയാണ് ബാല്‍ക്കെണി തകര്‍ന്നുവീണത്. കൊല്ലപ്പെട്ട ആറു വിദ്യാര്‍ത്ഥികളും ഐറിഷുകാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവരും 20 നും 22 നുമിടയില്‍ പ്രായമുള്ളവരാണ്. കാലിഫോര്‍ണിയ സന്ദര്‍ശിക്കുന്ന J1 സ്റ്റുഡന്റ്‌സാണ് അപകടത്തില്‍പെട്ടതെന്നാണ് കരുതുന്നതെന്ന് വിദേശകാര്യമന്ത്രി ചാള്‍സ് ഫല്‍നഗന്‍ പറഞ്ഞു.

അപകടം നടന്ന സ്ഥലത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്ളവര്‍ +353 1 418 0200 എന്ന നമ്പറില്‍ Emergency Consular Response ടീമുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ബാല്‍ക്കെണി തകര്‍ന്നു വീഴാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പിറന്നാള്‍ ആഘോഷിക്കുന്നതിന് ഒത്തുകൂടിയ വിദ്യാര്‍ഥികള്‍ ഫോട്ടോ എടുക്കുന്നതിന് ബാല്‍ക്കെണിയില്‍ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രഥമിക നിഗമനം. അപാര്‍ട്ട്‌മെന്റില്‍ വലിയ ഒച്ചയില്‍ പാര്‍ട്ടി നടക്കുന്നുവെന്ന് ബാല്‍ക്കെണി തകര്‍ന്ന വീണസമയത്തിന് (12.41 am) ഒരുമണിക്കൂര്‍ മുമ്പ് പോലീസിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ ആരാണ് ഫോണ്‍ വിളിച്ചതെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ബാല്‍ക്കെണി തകരാനുള്ള കാരണത്തെക്കുറിച്ച് പോലീസും ഫയര്‍ഫോഴ്‌സും വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

അതേസമയം പരിക്കേറ്റ് ഈഡന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരുടെ നില അതീവ ഗുരുതരമാണെന്ന് ABC ന്യൂസിനെ ജാനറ്റ് ഒ റിപ്പോര്‍ട്ട് ചെയ്യുന്നു. എമര്‍ജന്‍സി റൂമിന് മുമ്പില്‍ നില്‍ക്കുന്ന അപകടത്തില്‍പെട്ടവരുടെ സുഹൃത്തുക്കളുമായി സംസാരിച്ചതില്‍ നിന്നും അവരെല്ലാം തങ്ങളുടെ കുടുംബാംഗങ്ങളെ വിളിച്ച് തങ്ങള്‍ സുരക്ഷിതരാണെന്ന് അറിയിച്ചുവെന്നു വ്യക്തമാക്കിയെന്നും എന്നാല്‍ അപകടം നടന്നതിന്റെ ഷോക്കില്‍ നിന്നും ആരും മുക്തരായിട്ടില്ലെന്നും ജാനറ്റ് പറയുന്നു. പലര്‍ക്കും ക്യാമറയ്ക്ക് മുമ്പില്‍ സംസാരിക്കാന്‍ പേലും സാധിക്കുന്നില്ലെന്നും ജാനറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് മൂന്നുപേര്‍ വിവിധ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഇവരുടെ നിലയും ഗുരുതരമാണ്.

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഐറിഷ് വിദ്യാര്‍ത്ഥികളോട് വീടുകളിലേക്ക് വിളിക്കാനായി ഇമിഗ്രേഷന്‍ സെന്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം നടന്ന കെട്ടിടം അടുത്തിടെ പണികഴിപ്പിച്ചതാണെന്ന് അആഇ7 റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥികളായിരുന്നു അപകടം നടന്ന അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്. 2002 ല്‍ പണികഴിപ്പിച്ച കെട്ടിടം 2007 വരെ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. ചൊവ്വാഴ്ച 1 am നാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്ന കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്ന രണ്ട് ഐറിഷ് വിദ്യാര്‍ത്ഥികള്‍ അപകടസമയത്ത് എന്തോ പൊട്ടിത്തെറിക്കുന്ന വലിയ ശബ്ദം കേട്ടുവെന്നാണ് പറയുന്നത്.

അപകടത്തില്‍പെട്ടവര്‍ കാലിഫോര്‍ണിയയില്‍ J1 വിസയില്‍ എത്തിച്ചേര്‍ന്നവരാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഈ സമ്മറില്‍ 8000 പേരാണ് അമേരിക്ക സന്ദര്‍ശിക്കാനുള്ള J1 വിസയ്ക്ക് അപേക്ഷിച്ചത്. സംഭവത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും പ്രമുഖരായ പലരും അനുശോചനമറിയിച്ചു.

എജെ

 

Share this news

Leave a Reply

%d bloggers like this: