ഡബ്ലിന്‍: ഐറിഷ് വാട്ടറിനു വേണ്ടി പ്രത്യേക ഓംബുഡ്‌സ്മാന്‍ വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച ബില്‍ സഭ തള്ളി. ഇന്‍ഡിപെന്‍ഡന്റ് ടിഡി മാറ്റി മക്ഗ്രാത്ത് ആണ് ബില്‍ അവതരിപ്പിച്ചത്. 39 നെതിരേ 65 വോട്ടുകള്‍ക്കാണ് ബില്‍ പരാജയപ്പെട്ടത്.
ബില്ലിലെ ശക്തമായി എതിര്‍ത്ത ഭരണപക്ഷം പൊതുജനങ്ങള്‍ക്ക് ഐറിഷ് വാട്ടറിനെതിരായ പരാതികള്‍ എനര്‍ജി റഗുലേഷന്‍ കമ്മീഷനു മുന്നില്‍ സമര്‍പ്പിക്കാവുന്ന സംവിധാനം നിലനില്‍ക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
-എജെ-