സ്വവര്‍ഗ അധ്യാപകര്‍ക്കെതിരായ വിവേചനം തടയാന്‍ പുതിയ നിയമം

ഡബ്ലിന്‍: സ്വവര്‍ഗ അധ്യാപകര്‍ക്കെതിരായ നിയമപരമായ വിവേചനം നിയമപരമായി തന്നെ തടയുന്നതിനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ സര്‍ക്കാര്‍ തടയില്ലെന്ന് ഇക്വാളിറ്റി മിനിസ്റ്റര്‍.

വിവാദമായ സെക്ഷന്‍ 37 ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ആന്റി ഓസ്റ്ററിറ്റി അലയന്‍സ് ഇന്ന് അവതരിപ്പിക്കും. മതവിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും സ്വവര്‍ഗ അധ്യാപകരോട് വിവേചനപൂര്‍ണ്ണമായ സമീപനം അനുവദിക്കുന്നതാണ് സെക്ഷന്‍ 37. മതസ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസവും അടിസ്ഥാന തത്വങ്ങളും പാലിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്നതിനുള്ള നിയമപരമായ സംരക്ഷണം നല്‍കുന്നതാണ് ഈ സെക്ഷന്‍.

ടീഷെക്കുമായി ചര്‍ച്ച ചെയ്യുമ്പോള്‍ പോലും സ്വവര്‍ഗ അധ്യാപകര്‍ക്ക് തങ്ങളുടെ സെക്ഷ്വാലിറ്റി മറച്ചുവെയ്‌ക്കേണ്ട സ്ഥിതിയാണ് നിയമം മൂലമുള്ളതെന്ന് എഥീസ്റ്റ് അയര്‍ലന്‍ഡ് അംഗം മൈക്കല്‍ ന്യൂജന്റ് അഭിപ്രായപ്പെടുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: