സൗജന്യ ജിപിക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ സാങ്കേതിക തകരാറുകള്‍

ഡബ്ലിന്‍: ആറു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ തുടക്കത്തിലേ പിഴവ്. രജിസ്‌ട്രേഷന്‍ നടത്താനുള്ള ഓണ്‍ലൈന്‍ സൈറ്റിന്റെ സാങ്കേതിക തകരാറാണ് പ്രശ്‌നമായത്. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഓണ്‍ലൈന്‍ രജ്‌സ്‌ട്രേഷന്‍ സംവിധാനം പണിമുടക്കുകയായിരുന്നു.

സൈറ്റിലേക്കുള്ള കനത്ത ട്രാഫിക് മൂലമാണിതെന്നാണ് എച്ച്എസ്ഇയുടെ വാദം. രാവിലെ പ്രവര്‍ത്തനം തുടങ്ങിയ വെബ് സൈറ്റ് സാങ്കേതിക തകരാര്‍ മൂലം രാത്രിയോടെ പൂര്‍ണ്ണമായും നിലച്ചതായി എച്ച്എസ്ഇ പിന്നീട് സ്ഥിരീകരിച്ചു. രജിസ്റ്റര്‍ ചെയ്ത ചിലര്‍ തങ്ങളുടെ വിവരങ്ങള്‍ സൈറ്റില്‍ തെറ്റായി രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സ്വന്തം വിവരങ്ങള്‍ മറ്റുള്ളവരുടെ അപേക്ഷകളില്‍ രേഖപ്പെടുത്തിയതായാണ് കാണാന്‍ കഴിഞ്ഞത്. ഇക്കാര്യം ഡേറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണറെ അറിയിച്ചിട്ടുണ്ട്.

തകരാര്‍ പരിഹരിച്ച് സൈറ്റ് പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്നും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദമുണ്ടെന്നും എച്ച്എസ്ഇ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: