ഡബ്ലിന്‍ :ലോകമാകമാനമുള്ള മലയാളികള്‍ക്കിടയില്‍ പൂത്തുലഞ്ഞ ‘പ്രേമം’ അയര്‍ലണ്ടിലും പൂക്കാലം തീര്‍ക്കാനെത്തുന്നു. മെഗാസ്റ്റാറുകളുടെ സിനിമകള്‍ക്ക് മാത്രമുണ്ടാകുന്ന പ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് ഇത്തവണ നിവിന്‍ പോളിയുടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ജൂണ്‍ 27,28 തിയതികളിലാണ് ഡബ്ലിനിലെ സാന്‍ട്രിയിലെ ഐ എം സി സിനിമാസില്‍ പ്രേമം പ്രദര്‍ശിപ്പിക്കുന്നത്. ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11.10 നാണ് ഷോ ക്രമീകരിച്ചിരിക്കുന്നത്.
ഒരു പക്ഷേ അടുത്തിടെ പ്രവാസികള്‍ ഏറെ കാത്തിരിക്കുന്ന സിനിമ എന്ന ഖ്യാതിയും പ്രേമം നേടിയെടുത്തു കഴിഞ്ഞു.അയര്‍ലണ്ടിലെ ‘പ്രേമ’ത്തിന്റെ വിതരണക്കാരായ മാസ് എന്റ്‌റര്‍റ്റൈന്‍മെന്റ് കഴിഞ്ഞ ദിവസം മുതല്‍ ടിക്കറ്റുകള്‍ ഓണ്‍ ലൈനില്‍ ലഭ്യമായി തുടങ്ങി കഴിഞ്ഞു.അവസാന നിമിഷം ടിക്കറ്റ് കിട്ടാത്തതിന്റെ കടുത്ത നിരാശ ഒഴിവാക്കാനായി ഒട്ടേറെപ്പേര്‍ ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നിടത്തെല്ലാം ഹൗസ് ഫുള്‍ ആയാണ് ‘പ്രേമം’ഓടുന്നത് എന്നൊരു പ്രത്യേകതയും ഉണ്ട്.
www.masentertainment.ie എന്ന സൈറ്റില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്താല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവും