യുഎച്ച്ഐ പദ്ധതിമാറിയേക്കാം..വരേദ്ക്കര്‍ ബദലുകള്‍ കൂടി പരിഗണിക്കുന്നു

ഡബ്ലിന്‍: യൂണിവേഴ്സല്‍ ഹെല്‍ത്ത് ഇന്‍റുഷറന്‍സിന് മാറ്റം വരുത്തുകയോ ബദലുകള്‍ കൊണ്ടുവരികയോ ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍.   കഴിഞ്ഞ വര്‍ഷം മുന്‍ ആരോഗ്യമന്ത്രി ജെയിംസ് റെയ് ലിയാണ് യുഎച്ച്ഐ മുന്നോട്ട് വെച്ചതും നടപടികള്‍ ആരംഭിച്ചതും. വരേദ്ക്കര്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമിത്തിലെന്നാണ് സൂചന.

ഇക്കാര്യത്തില്‍ യുഎച്ച്ഐ പിരമിതപ്പെടുത്താനാണ് വരേദ്ക്കറുടെ ശ്രമം. ആശുപത്രി ചെലവ് മാത്രമായി ചുരുക്കുകയും മരുന്നിനും പ്രൈമറി കെയര്‍ സര്‍വീസിനുമുള്ള ചെലവ് യുഎച്ച്ഐക്ക് കീഴില്‍ വേണ്ടെന്നും മന്ത്രി കണക്കാക്കുന്നു.  രാജ്യത്ത് നിലനില്‍ക്കുന്ന ദ്വിദല ആരോഗ്യ സംവിധാനം ഇല്ലാതാക്കുന്നതിനാണ് യുഎച്ച്ഐ കൊണ്ട് വരുന്നത്. എല്ലാവരെയും സ്വകാര്യ രോഗികളെന്ന നിലയില്‍ ഇതോടെ മാറുകയാണ് ചെയ്യുന്നത്. സര്‍ക്കാരിന്‍റെ ഹെല്‍ത്ത് കെയര്‍ പരിഷ്കരണത്തിന്‍റെ ബ്ലൂപ്രിന്‍റ് എന്ന നിലയിലാണ് ഇത് അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ വര്‍ഷം റെയ് ലി പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം  സംവിധനം ബഹുതല മത്സര സംവിധാനമാകും കൊണ്ട് വരിക.  എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് വേണമെന്ന നിര്‍ബദ്ധവും ഉണ്ട്. ജിപി സേവനം, ആശുപത്രി സേവനം എന്നിവയും ഇന്‍ഷുറന്‍സിന് കീഴില്‍ വരികയും ചെയ്യും. യുഎച്ച്ഐയുടെ മുന്നോട്ട് പോക്ക് വരേദ്ക്കര്‍ ആരോഗ്യമന്ത്രിയായതോടെ വേഗത കുറഞ്ഞിരിക്കുകയാണ്.

ഇഎസ്ആര്‍ഐയുടെയും ഹെല്‍ത്ത്ഇന്‍ഷുറന്‍സ് അതോറിറ്റിയുടെയും പഠന റിപ്പോര്‍ട്ടുകള്‍ വിഷയത്തില്‍ ഇനിയും ലഭിച്ചിട്ടില്ല. വിവിധ സേവനങ്ങള്‍ യുഎച്ച്ഐയ്ക്ക് കീഴില്‍ വരുമ്പോഴുള്ള ചെലവുകള്‍ വേര്‍തിരിച്ച് വേണമെന്ന് വരേദ്ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. വരേദ്ക്കറിന്‍റെ വക്താവ് പറയുന്നത് മറ്റ് മാതൃകകള്‍ കൂടി പരിഗണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. സിംഗിള്‍ പേയര്‍ ഇന്‍ഷുറന്‍സ് , സോഷ്യല്‍ ഇന്‍ഷുറന്‍സ് ഉപയോഗിച്ച്  ടാക്സാക്ഷന്‍ വഴി ഫണ്ട് നല്‍കുക തുടങ്ങിയ വിവിധ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നുണ്ട്.  പദ്ധതി നടപ്പാക്കാന്‍ എത്ര ചെലവ് വരുമെന്നും കണക്കാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. തിരിച്ചറിയപ്പെടാത്തോ മുന്‍ കൂട്ടി കാണാനാവത്തതോ ആ തരത്തില്‍ ആവശ്യക്കാര്‍ ഉണ്ടാകുന്ന സാഹചര്യത്തിലെ ചെലവ് അറിയാതെ പദ്ധതി തുടങ്ങാനാവില്ലെന്നും വ്യക്തമാക്കുന്നു.

വിഷയം പ്രധാനമന്ത്രിയുമായും മന്ത്രി സഭാ സബ് കമ്മിറ്റിയുമായും ചര്‍ച്ച ചെയ്യും.  ഈ വേനലിലോ വസന്തകാലത്തിന് ആദ്യത്തിലോ ഇക്കാര്യത്തില്‍ ഒരു റോഡ് മാപ് ഉണ്ടാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

Share this news

Leave a Reply

%d bloggers like this: