ഡബ്ലിന്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക മലങ്കര സഭയില്‍ ശ്രദ്ധേയമാകുന്നു

 

 

ഡബ്ലിന്‍ ലൂകനിലുള്ള സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവക അപൂര്‍വതകളിലൂടെ വ്യത്യസ്തമാകുന്നു. യുകെ,യുറോപ്പ്,ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട പള്ളികളില്‍ ആദ്യമായി ട്രസ്ടിയായി ഒരു വനിതാ തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ ആഹ്ലാദത്തിലാണ് സെന്റ് മേരീസ് ദേവാലയം . ഈ ഇടവകയിലെ ശ്രീമതി മേരി ജോസഫ് ആണ് ഈ അപൂര്‍വഭാഗ്യം കൈവരിച്ചത്. 201516 വര്‍ഷത്തേക്കുള്ള പുതിയ മാനേജിംഗ് കമ്മിറ്റിയെ നിശ്ചയിക്കുവാന്‍ വികാരി ഫാ.നൈനാന്‍ കുര്യാക്കോസ് പുളിയായിലിന്റെ അധ്യഷതയില്‍ കൂടിയ പൊതുയോഗത്തിലാണ് ഈ തെരഞ്ഞെടുപ്പു നടന്നത് .രണ്ടു വര്ഷം മുന്‍പ് ഈ ഇടവകയുടെ ട്രസ്ടി യായിരുന്ന ശ്രീ സുജാല്‍ ചെറിയാന്റെ ഭാര്യയാണ് മേരി ജോസഫ്.മലങ്കര സഭയുടെ ചരിത്രത്തില്‍ ദമ്പതികള്‍ ഇടവക ട്രസ്ടിയാകുന്ന അപൂര്‍വതയും പ്രത്യേകതയും ഇനി ഡബ്ലിന്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയ്ക്ക് മാത്രം അവകാശപ്പെട്ടത്.

കമ്മറ്റിയിലെ മറ്റംഗങ്ങള്‍ ; ശ്രീ ഷാജി എബ്രഹാം(സെക്രട്ടറി),മനോജ് ജോണ്‍,നെബു വര്‍ക്കി,ബിനോയ് ഫിലിപ്,ജോസഫ് തോമസ്,സെന്‍ ബേബി.
ഇടവക മെത്രാപോലീത്ത അഭി.മാത്യൂസ് മാര്‍ തിമോതീയോസ് തിരുമേനിയുടെ കല്പനപ്രകാരം പുതിയ കമ്മറ്റിയെ വികാരി ചുമതല ഏല്പിച്ചു ചുരുങ്ങിയ കാലം കൊണ്ട് സഭയിലും സമൂഹത്തിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന കുടുംബങ്ങള്‍ ഉള്‍കൊള്ളുന്ന ഈ ദേവാലയത്തിലെ ആരാധനകള്‍ ലൂക്കന്‍ വില്ലജിലാണ് നടത്തപ്പെടുന്നത്

കൂടുതല്‍ വിവരങ്ങള്‍ക്ക്

FrNinan :0877516463
Mrs.MaryJoseph:0876937884
Mr.Shaji Abraham:0899585069.

Share this news

Leave a Reply

%d bloggers like this: