വയനാട്: കല്‍പറ്റയിലെ പഴയ സ്റ്റാന്‍ഡില്‍ പരസ്യങ്ങള്‍ക്കായി സ്ഥാപിച്ച ടെലിവിഷനില്‍ നീലച്ചിത്ര പ്രദര്‍ശിപ്പിച്ചതിന് ടിവി ഓപ്പറേറ്റര്‍ മേപ്പാടി മന്‍സൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള ബസ് സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം.
സംഭവമറിഞ്ഞ് സത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറത്തേക്കിറങ്ങി. അരമണിക്കൂറോളം നീലചിത്രം പ്രദര്‍ശിപ്പിച്ചതോടെ യാത്രക്കാരില്‍ പലരും പരാതിയുമായി എത്തി. ഒടുവില്‍ നാട്ടുകാര്‍ എത്തി കേബിള്‍ മുറിക്കുകയും തുടര്‍ന്ന് ടെലിവിഷന്‍ ഓപറേറ്റര്‍ മന്‍സൂറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്റ്റാന്‍ഡിലെ ടെലിവിഷനില്‍ പരസ്യ സംപ്രേഷണം കരാറെടുത്തയാളുടെ ജോലിക്കാരനാണ് മന്‍സൂര്‍. കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ ഇതിനായി രണ്ട് ടെലിവിഷനുകളാണ് ഇവര്‍ സ്ഥാപിച്ചത്. ഇതില്‍ ഒരു ടി.വിയിലാണ് നീലചിത്രം അരങ്ങേറിയത്. ഓപ്പറേറ്ററെ നാട്ടുകാര്‍ പോലീസ് എത്തുന്നത് വരെ ഓപ്പറേറ്റര്‍ റൂമില്‍ പൂട്ടിയിടുകയായിരുന്നു.