തിബിലിസി: മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്ന ജോര്‍ജിയയിലെ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട വെള്ളക്കടുവ ഒരാളെ ആക്രമിച്ച് കൊന്നു.
ഇന്നലെ ഉച്ചയോടെ തിബിലിസിയിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ വച്ചാണ് ആക്രമണമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാനായി വെയര്‍ഹൗസില്‍ ജോലിക്കെത്തിയ താത്കാലിക ജീവനക്കാരിലൊരാളാണ് ആക്രമിക്കപ്പെട്ടത്.
കടുവ വെയര്‍ഹൗസില്‍ പതുങ്ങിയിരുന്നതായി സംശയിക്കപ്പെടുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് സേന കടുവയെ വെടിവച്ചു കൊന്നു.
മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട് നഗരത്തില്‍ അലഞ്ഞു നടന്ന മൃഗങ്ങളില്‍ ഭൂരിഭാഗത്തെയും വെടി വച്ചു കൊന്നിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് 17 പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കത്തില്‍ നഗരമദ്ധ്യത്തിലെ മൃഗശാല തകര്‍ന്നത്. സിംഹം, കടുവ, ചെന്നായ, ഹിപ്പോ പൊട്ടാമസ് തുടങ്ങി നൂറോളം മൃഗങ്ങളാണ് നഗരത്തിലേക്കിറങ്ങിയത്. മുന്നൂറോളം ഗണങ്ങളില്‍പ്പെട്ട മൃഗങ്ങള്‍ ചെളിയില്‍ പുതഞ്ഞും വെടിയേറ്റും ചത്തു.
https://www.youtube.com/watch?v=magYXWVP8PU