കോര്‍ക്ക് പ്രവാസി അണിയിച്ചോരുക്കുന്ന ‘CPMA കലോത്സവം 2015’

തുമ്പപ്പൂവും തുമ്പി തുള്ളലും ,കൊട്ടും ,കുരവയും ആര്‍പ്പുവിളികളുമായെത്തുന്ന മറ്റൊരോണം കൂടി വരവായി .ഓണാഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി കഴിവും പ്രതിഭയുമുള്ള കുരുന്നുകളെ കണ്ടെത്തുവാനും ഓണാഘോഷവേദിയില്‍ തടിച്ചു കൂടുന്ന കോര്‍ക്ക് മലയാളികളുടെ മുന്‍പില്‍ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കുവാനുമായി കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ കോര്‍ക്കിലെ കുരുന്നുകള്‍ക്കായി അവതരിപ്പിക്കൂന്നു’സി പി എം എ കലോത്സവം2015′

ജൂലൈ 25 ബിഷപ്‌സ്‌ടൌണ്‍ ജി എ എ ഹാളില്‍ വച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ പ്രസംഗം ,ഡ്രോയിംഗ് ,ക്വിസ് ,ഗ്രൂപ്പ് സോങ്ങ് ,എന്നീയിനങ്ങളിലായാണ് കുട്ടികള്‍ മാറ്റുരക്കുന്നത് .7 വയസില്‍ താഴെ ,7 വയസുമുതല്‍ 12 വയസു വരെ ,12വയസിനു നു മുകളില്‍ എന്നീ കാറ്റഗറിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്

. മത്സരങ്ങള്‍ക്കുള്ള രേജിസ്ട്രഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ആയിരിക്കും പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ താഴെ പറയുന്ന നമ്പരുകളില്‍ എത്രയും വേഗം ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു
വില്‍സണ്‍ :0873292412
ഹരികൃഷ്ണന്‍:0860770470

 

Report: Rojo Purappanthanam

Share this news

Leave a Reply

%d bloggers like this: