ഡബ്ലിന്‍: വെള്ളിയാഴ്ച്ച വൈകീട്ടും ശനിയാഴ്ച്ച രാവിലെയുമായി പത്ത് മണിക്കൂറോളം റിയാന്‍ എയര്‍ ഓണ്‍ലൈന്‍ ബുക്കിങുകള്‍ തടസപ്പെടും. പുതിയ ബുക്കിങുകളും ചെക്ക് ഇന്‍ സംവിധാനവും ഈ സമയം പ്രവര്‍ത്തിക്കുന്നതായിരിക്കില്ല. ഓണ്‍ലൈന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനങ്ങള്‍ അപഡേറ്റ് ചെയ്യുന്നതിനാലാണിത്. വെള്ളിയാഴ്ച്ച (19ന്) വൈകീട്ട് ഏഴ് മണി മുതല്‍ ശനിയാഴ്ച്ച(20) രാവിലെ അഞ്ച് വരെയായിരിക്കും അപഡേഷന്‍ നടക്കുക.
വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും യാത്ര ചെയ്യുന്നവര്‍ ഇത് മൂലം വിമാന വിവരങ്ങള്‍ വ്യാഴാഴ്ച്ച തന്നെ ഓണ്‍ലൈനായി പരിശോധിച്ച് ഉറപ്പ് വരുത്തിയിരിക്കണമെന്ന് റിയാന്‍ എയര്‍ അറിയിച്ചു. വെബ്സൈറ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ പുതിയ ബുക്കിങോ, നിലവിലെ യാത്രാമാറ്റമോ സാധ്യമല്ല. വെള്ളിയാഴ്ച്ചയിലും ശനിയാഴ്ച്ചയിലും യാത്ര ചെയ്യുന്നവരെ ഈമെയില്‍ വഴിയും ടെക്സ്റ്റ് മെസേജായും കാര്യങ്ങള്‍ അറിയിക്കുന്നുണ്ട്.
അപഡേഷന് ഇടിയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ ക്ഷമചോദിക്കുന്നതായും റിയാന്‍ എയര്‍ വ്യക്തമാക്കുന്നു.