കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ 72കാരിയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബംഗ്ലാദേശ് സ്വദേശി നസ്രൂള്‍ (28) എന്നയാളെയാണ് ബുധനാഴ്ച വൈകിട്ട് സീല്‍ദ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പിടികൂടിയത്. ജോലി തേടി കൊല്‍ക്കൊത്തയ്ക്കു പോകുന്നതിന് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിനു ശേഷം പ്രതിശേഷം രൂക്ഷമായതോടെ നസ്രൂള്‍ ബംഗ്ലാദേശിലേക്ക് കടക്കുകയായിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ വിവിധയിടങ്ങളിലായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആറു പേരെ നേരത്തെ പിടികൂടിയിരുന്നു.

റാണാഘട്ടിലെ കോണ്‍വന്റില്‍ മാര്‍ച്ച് 14നാണ് കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായത്. കോണ്‍വന്റിനും സ്‌കൂളിനും കാര്യമായ കേടുപാടും ഇവര്‍ വരുത്തിയിരുന്നു. കോണ്‍വന്റില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചാണ് സംഘം കടന്നുകളഞ്ഞത്.

Share this news

Leave a Reply

%d bloggers like this: