ഗെ റൈറ്റ്‌സ് ഗ്രൂപ്പിന്റെ ഓഫീസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നീല പൗഡറും Goodbye എന്ന കുറിപ്പുമെഴുതിയ കവര്‍

 

ഡബ്ലിന്‍: സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഓഫീസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നീല നിറമുള്ള പൗഡറും ഗുഡ് ബൈ എന്നെഴുതിയ കുറിപ്പുമടങ്ങിയ കവര്‍ ലഭിച്ച സംഭവത്തില്‍ ഭയപ്പെടാനൊന്നുമില്ലെന്ന് ആര്‍മി ബോംബ് ഡിസ്‌പോസല്‍ ടീം അറിയിച്ചു. ഇന്നുരാവിലെയാണ് ഡബ്ലിനിലെ LGBT advocacy ഗ്രൂപ്പിന്റെ GLEN ഓഫീസില്‍ സംശയാസ്പദമായ കവര്‍ ലഭിച്ചത്. വിവരമറിഞ്ഞ് ഡബ്ലിന്‍ സിറ്റി സെന്ററില്‍ അപ്പര്‍ എക്‌സ്‌ചേഞ്ച് സ്ട്രീറ്റില്‍ എമര്‍ജന്‍സി വിഭാഗത്തെ വിന്യസിച്ചു. hazmat സ്യൂട്ട് ധരിച്ചാണ് എമര്‍ജന്‍സി വിഭാഗം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചത്. കവറിനകത്ത് നീല നിറത്തിലുള്ള പൊടിയും Goodbye എന്നെഴുതിയ കുറിപ്പുമാണ് ഉണ്ടായിരുന്നത്. ലെറ്ററില്‍ സ്റ്റാമ്പ് പതിച്ചിട്ടില്ലാത്തതിനാല്‍ ആരോ നേരിട്ട് ഓഫീസിലെത്തിച്ചതാണെന്നാണ് സംശയിക്കുന്നത്.

നീല നിറത്തിലുള്ള പൊടി വിശദമായ പരിശോധിച്ചുവെന്നും അപകടകരമായ യാതൊന്നും അടങ്ങിയിട്ടില്ലെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ആര്‍മി ഡിസ്‌പോസല്‍ ടീം ട്വിറ്ററിലൂടെ അറിയിച്ചു. ഓഫീസിലെ സംഭവം എല്ലാവരെയും ആശങ്കാകുലരാക്കിയെന്ന് GLEN ലെ ടിയര്‍നാന്‍ ബ്രാഡി പറഞ്ഞു. ഇതിനു മുമ്പ് ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും സംഭവം തങ്ങളെ നടുക്കിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഗാര്‍ഡ, ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ്, ആര്‍മി ബോംബ് ഡിസ്‌പോസല്‍ ടീം എന്നിവരെല്ലാം അടിയന്തിര സാഹചര്യം നേരിടാന്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: