മാഗി നൂഡില്‍സ് ഉപയോഗിച്ച് സിമന്റ് നിര്‍മ്മിക്കുന്ന വീഡിയോ

ബെംഗളൂരു: ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിയ്ക്കാത്തിതിന്റെ രാജ്യവ്യാപകമായി മാഗി നൂഡില്‍സ് നിരോധിച്ചതിനെ തുടര്‍ന്ന് കമ്പനി. വിപണിയില്‍ നിന്നും ലക്ഷക്കണക്കിന് പായ്ക്കറ്റ് നൂഡില്‍സാണ് പിന്‍വലിച്ചത്. ഈ നൂഡില്‍സ് എല്ലാം എസിസി സിമന്റ് നിര്‍മ്മിയ്ക്കുന്ന ബോയിലറുകള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതിന് വേണ്ടിയുള്ള ഇന്ധനമായുപയോഗിക്കുകയാണ്. മറ്റ് മാലിന്യങ്ങളില്‍ നിന്നും (ചോറ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍) ബോയിലര്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഇന്ധനമുണ്ടാക്കുന്നിതനൊപ്പം മാഗിയും പൊടിച്ച് ചേര്‍ക്കുന്നു. കര്‍ണാടകയിലെ കാലബുരഗിയിലുള്ള എസിസി സിമന്റ് ഫാക്ടറിയിലാണ് മാഗി സിമന്റ് നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കുന്നത്.

മാഗി പൊടിച്ച് പൗഡര്‍ രൂപത്തിലാക്കിയാണ് സിമന്റ് നിര്‍മ്മാണത്തിന് വേണ്ട ബോയിലറുകളെ പ്രവര്‍ത്തിപ്പിയ്ക്കുന്നതിന് വേണ്ടി ഉപയോഗിയ്ക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാഗി നിറച്ച ലോറികള്‍ എസിസി ഫാക്ടറിയ്ക്ക് മുന്നില്‍ കാത്ത് കിടക്കുകയാണെന്ന് കാലബുരഗി ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥന്‍ ആര്‍എസ് ബിരദര്‍ പറയുന്നു. ജൂണ്‍ ഒന്‍പത് മുതലാണ് കമ്പനിയിലേയ്ക്ക് മാഗി സ്‌റ്റോക്ക് എത്തിത്തുടങ്ങിയത്. ജൂണ്‍ പതിമൂന്ന് മുതല്‍ മാഗി ഇന്ധനമാക്കി മാറ്റുന് പ്രവര്‍ത്തനം തുടങ്ങി. നെസ്ലേയും എസിസി സിമന്റും തമ്മിലുള്ള സ്വകാര്യ ധാരണയുടെ പേരിലാണ് മാഗി ഇന്ധനമായി ഉപയോഗിയ്ക്കുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: