പാറ്റ്‌ന: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി പൂതനയാണെന്നു ബിജെപി എംപി അശ്വനികുമാര്‍ ചൗബേ. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും, ‘സോണിയ പൂതന’യുടെ വിഷം കഴിച്ചു ജീവത്യാഗം ചെയ്യേണ്ടിവരുമെന്നും ബിജെപി എംപി പറഞ്ഞു. നവാഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് അശ്വനികുമാര്‍ സോണിയയ്‌ക്കെതിരേ വിഷം ചീറ്റിയത്.
നിതീഷും ലാലുവും സോണിയയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണു പറയുന്നത്. എന്നാല്‍ പൂതനയുടെ വിഷപ്രയോഗമേറ്റു കൊല്ലപ്പെടുമെന്ന് ഇവര്‍ അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തത്തയാണെന്നും അശ്വനികുമാര്‍ ആക്ഷേപിച്ചു. രാഹുല്‍ മറ്റാരുടെയോ തിരക്കഥയ്ക്ക് അനുസരിച്ചു തത്തപറയുന്നതുപോലെ പറയുകയാണെന്നും അശ്വനികുമാര്‍ പറഞ്ഞു.
-എജെ-