മുംബൈ വിഷമദ്യ ദുരന്തം: മരണം 53 ആയി

 

മുംബൈ: മുംബൈ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. വെള്ളിയാഴ്ച ഉച്ചവരെ മരിച്ചവരുടെ എണ്ണം 41 ആയിരുന്നു. വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 13 പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷമദ്യം വിറ്റയാളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജു ലംഗ്ഡ എന്നയാളാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു.

മുംബൈയിലെ സബര്‍ബന്‍ മലടിലെ മാല്‍വാനിയിലുള്ള ഒരു ഷാപ്പില്‍നിന്ന് ബുധനാഴ്ച വൈകിട്ട് മദ്യം കഴിച്ചവരാണ് മരിച്ചത്. മദ്യപിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ഇവര്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ 13 പേര്‍ മരിച്ചു. സംഭവത്തെക്കുറിച്ചു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട

അതേസമയം, സംഭവത്തില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയിരിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്നും അഡീഷനല്‍ കമ്മിഷണര്‍ ഫട്ടേഹ് സിങ് പാട്ടീല്‍ പറഞ്ഞു. മദ്യം എവിടെ, എങ്ങനെയാണ് ഉണ്ടാക്കിയതെന്നും മറ്റും അന്വേഷണത്തിനുശേഷം മാത്രമേ വൃക്തമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജു ഹന്മന്ദ പാസ്‌കര്‍, ഡൊണാല്‍ഡ് റോബര്‍ട്ട് പട്ടേല്‍, ഗൗതം ഹര്‍ത്തെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. െ്രെകംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് മുംബൈ പൊലീസ് വക്താവ് ദനഞ്ജയ് കുല്‍ക്കര്‍ണി പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: