സൗഹൃദത്തിന്റെയും നന്മയുടെയും സന്ദേശവുമായി Cuauhtémoc ഡബ്ലിന്‍ തീരമണഞ്ഞു

ഡബ്ലിന്‍: സൃൗഹൃദത്തിന്റെയും നന്മയുടെയും സന്ദേശവുമായി ലോകത്തെ ഏറ്റവും ഉയരം കൂടിയ ആഡംബരകപ്പലായ മെക്‌സിക്കന്‍ നേവല്‍ ഷിപ്പ് Cuauhtémoc ഡബ്ലിന്‍ തീരത്തെത്തി. 270 അടി ഉയരമുള്ള കപ്പല്‍ അഞ്ചുദിവസത്തേക്ക് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി തുറന്നുകൊടുത്തിട്ടുണ്ട്. ഡബ്ലിന്‍ പോര്‍ട്ട് കമ്പനിയും ഡബ്ലിനിലെ മെക്‌സിക്കന്‍ എംബസിയും കപ്പലിനെ സ്വാഗതം ചെയ്തു. ഡബ്ലിന്‍ പോര്‍ട്ടിലെ ടഗ് ബോട്ടുകളായ Shackleton, Beauftor എന്നിവ കപ്പലിന് ഔപചാരികമായ വരവേല്‍പ്പ് നല്‍കി. രാവിലെ 10 മണിയോടെ കപ്പല്‍ Sir John Rogerson’s Quay യില്‍ നങ്കൂരമിട്ടു.

1982 ല്‍ പുറത്തിറക്കിയ Cuauhtémoc ബാല്‍ബാവോ ഷിപ്പിയാഡില്‍ നിര്‍മ്മിച്ച അവസാനത്തെ നാലു windjammser ല്‍ ഒന്നാണ്. ക്യാപ്റ്റന്‍ പെഡ്രോ മാറ്റയുടെ നേതൃത്വത്തില്‍ ലോകം മുഴുവന്‍ സഞ്ചരിക്കുന്ന സെയില്‍ ട്രെയിനിംഗ് വെസലായ Cuauhtémoc സൗഹൃദത്തിന്റെയും നന്മയുടെയും സന്ദേശം പ്രചരിപ്പിക്കുന്നു. 225 സെയിലര്‍മാരുമായിട്ടാണ് കപ്പല്‍ ഡബ്ലിനിലെത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. അയര്‍ലന്‍ഡും മെക്‌സികോയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള അഞ്ചുദിവസത്തെ പരിപാടികളില്‍ അവര്‍ പങ്കെടുക്കും. കപ്പലിന്റെ നാലാമത്തെ സന്ദര്‍ശനമാണിത്. പ്രസിഡന്റ് മൈക്കല്‍ ഹിഗിന്ഡസും പത്‌നിയും ഞായറാഴ്ച കപ്പല്‍ സന്ദര്‍ശിക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: