ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ലാലിന്റെ ഡയലോഗ് ഇപ്പോഴും സൂപ്പര്‍ഹിറ്റാണ്. ഡബ്‌സ്മാഷില്‍ മോഹന്‍ലാന്‍ തന്നെ ഈ ഡയലോഗ് പറയുന്ന വീഡിയോ വെറലാകുന്നു. സാറിന്റെ പേര് പറഞ്ഞില്ലെന്ന് പറയുമ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന് ലാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മറുപടി നല്‍കുന്നതാണ് വീഡിയോ.
ഡയലോഗു പറഞ്ഞു കഴിഞ്ഞിട്ടുള്ള ലാലിന്റെ മുഖ ഭാവങ്ങളും രസകരമാണ്. സോഷ്യല്‍മീഡിയയില്‍ ഡബ്‌സ്മാഷ് തരംഗമാണെങ്കിലും ഇതാദ്യമായിട്ടാണ് മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ സ്വന്തം ഡയലോഗുമായി ഡബ്‌സ്മാഷ് വീഡിയോയില്‍ വരുന്നത്. മോഹന്‍ലാലിന്റെ ഉറ്റസുഹൃത്തായ സമീര്‍ ഹംസയാണ് വീഡിയോയില്‍ ലാലിനൊപ്പം എത്തുന്നത്. .
വീഡിയോ