ബെര്‍ക്കേലി അപകടം:ഐറിഷ് വിദ്യാര്‍ത്ഥിനി എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്ന് ഹാരി പോട്ടര്‍ സ്രഷ്ടാവ് ജെ കെ റൗളിംഗ്

 

ഡബ്ലിന്‍: ബെര്‍ക്കേലിയില്‍ ബാല്‍ക്കണി തകര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കറ്റ് ചികിത്സയില്‍ കഴിയുന്ന ഐറിഷ് വിദ്യാര്‍ത്ഥിനി Clodagh Cogley എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഹാരി പോട്ടര്‍ സ്രഷ്ടാവ് ജെ കെ റൗളിംഗ്. Cogley യുടെ സഹോദരന്‍ ഡെറഹ് തന്റെ കുഞ്ഞനുജത്തി ഹാരിപോട്ടറിന്റെ ആരാധികയാണെന്നും ഹോസ്പിറ്റലില്‍ കഴിയുന്ന സഹോദരിയ്ക്ക് ആശ്വാസം നല്‍കുന്നതിനായി റൗളിംഗ് എന്തെങ്കിലും പറയണമെന്ന അപേക്ഷിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട റൗളിംഗ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ‘Wishing Clodagh Cogley a very speedy recovery and sending much love to her, her friends and family xxx’എന്നെഴുതി.
ഹോസ്പിറ്റലിലും തന്റെ സഹോദരി ഹാരി പോട്ടറുടെ ഓഡിയോ ബുക്കുകള്‍ കേട്ടാണ് കഴിയുന്നതെന്നും ഇതവളെ അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് സഹായിക്കുന്നുണ്ടെന്നും ഡെറഹ് സൂചിപ്പിച്ചു. ഹാരിയ്‌ക്കോ റോണിനോ, ഹെര്‍മിയോണിനോ ഒരു മെസേജയക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവള്‍ക്ക് ആശ്വാസമേകുന്ന ഏറ്റവും വലിയ വാക്കാകുമായിരുന്നു അതെന്നും ഡെറക് പറഞ്ഞു. ഡെറഹിന്റെ അപേക്ഷ നിരവധി പേരുടെ ശ്രദ്ധയില്‍പെടുകയും അവര്‍ online @jk_rowling campaign എന്ന ട്വീറ്റ് ചെയ്യുകയും ചെയ്തു.

കാലിഫോര്‍ണിയയിലെ ബെര്‍ക്കേലിയില്‍ തിങ്കളാഴ്ച രാത്രി ബാല്‍ക്കെണി തകര്‍ന്ന് ആറുവിദ്യാര്‍ത്ഥികള്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 21 വയസുകാരിയായ Cogley ന് നട്ടെല്ലിനും കാലിനുമാണ് പരിക്കറ്റിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: