സുറിയാനി ഓര്‍ത്തഡോക്‌സ് സഭ രക്തസാക്ഷികളുടെ സഭയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: സുറിയാനി ഓര്‍ത്തഡോക്‌സ് സഭ രക്തസാക്ഷികളുടെ സഭയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. രക്തസാക്ഷികളുടെ രക്തം സഭയില്‍ ഐക്യത്തിന്റെ വിത്തുപാകുമെന്നും നീതിയും സമാധാനപൂര്‍ണവുമായ സ്വര്‍ഗരാജ്യ നിര്‍മ്മിതിക്കുള്ള ഉപകരണമാകും. മനുഷ്യത്വരഹിതമായ അക്രമങ്ങളും കൂട്ടകുരുതികളും അവസാനിച്ച് മധ്യേഷ്യയില്‍ സമാധാനവും ശാന്തിയും മടങ്ങിവരാനും രക്തസാക്ഷികള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു.

ആഗോള സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും കിഴക്കിന്റെയും പരമാധ്യക്ഷന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ബാവയ്ക്കും സഭയുടെ ഇന്ത്യയിലെ അധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് ഒന്നാമന്‍ ബാവയ്ക്കും സംഘത്തിനും വത്തിക്കാനില്‍ തന്റെ ആസ്ഥാനത്തു നല്‍കിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

കത്തോലിക്ക, സിറിയന്‍ സഭകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാകണമെന്ന ആഹ്വാനത്തോടെയാണ് മാര്‍പാപ്പ പ്രസംഗം ഉപസംഹരിച്ചത്. യാക്കോബായ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, മധ്യയൂറോപ്പ് ആര്‍ച്ചുബിഷപ് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, മോര്‍ തെയോഫിലോസ് ജോര്‍ജ് സലീബ, മോര്‍ ക്ലീമിസ് ഔഗേന്‍ കപ്ലാന്‍, മോര്‍ യുസ്തീനോസ് പൗലോസ് സഫര്‍, മോര്‍ ദിവന്നാസിയോസ് യൂഹാനോന്‍ കവാക്ക്, മോര്‍ പീലക്‌സീനോസ് മത്യാസ് നയിസ്, െ്രെകസ്തവ ഐക്യ പ്രോല്‍സാഹനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ കുര്‍ദ് ക്രോച്ച് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

തുര്‍ക്കിയിലെ ഓട്ടോമന്‍ ഭരണകൂടം കൂട്ടക്കൊല ചെയ്തവരുടെ നൂറാം രക്തസാക്ഷി ദിനാചരണത്തിന്റെ (സെയ്‌ഫോ) ഭാഗമായുള്ള പ്രത്യേക അനുസ്മരണ ചടങ്ങില്‍ ഇന്നു ഇരുവരും സംബന്ധിക്കും. നാലു ദിവസത്തെ സന്ദര്‍ശനമാണുള്ളത്

Share this news

Leave a Reply

%d bloggers like this: