പെപ്പര്‍, ആളെ സ്നേഹിക്കാനും റോബോട്ട്..

ലണ്ടന്‍: നമ്മെ സ്‌നേഹിക്കാന്‍ റോബോട്ട്. ‘പെപ്പര്‍’ എന്നാണ് വികാരങ്ങള്‍ മനുഷ്യരെപ്പോലെ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഈ സുന്ദരന്‍ റോബേട്ടിന്റെ പേര്. രൂപം കൊണ്ട് റോബോട്ട് എങ്കിലും മനുഷ്യരെപ്പോലെയാണ് പെപ്പറിന്റെ പെരുമാറ്റം. പരിചയമില്ലാത്തവരുമായി ഇടപിഴകുമ്പോള്‍ പെപ്പര്‍ നാണംകൊണ്ട് ചൂളിപ്പോകുന്നത് കാണാം.

എന്നാല്‍ ഓര്‍ക്കാപ്പുറത്ത് മുറിയിലെ ലൈറ്റ് ഓഫായാല്‍ ഈ പാവം റോബോട്ട് പേടിച്ച് കരയും. കൂടാതെ ഉടമയുടെ സ്വഭാവവും വികാരവും മനസിലാക്കി സമാന രീതിയില്‍ പെരുമാറാനും പെപ്പറിന് സാധിക്കും. പെപ്പറിന്റെ മുമ്പിലുള്ള സ്‌ക്രീനില്‍ റോബോട്ടിന്റെ വികാരമെന്തെന്ന് ഉടമയ്ക്ക് വായിച്ചെടുക്കാനും സാധിക്കും.

സോഫ്റ്റ്ബാങ്ക് എന്ന ജാപ്പനീസ് കമ്പനിയാണ് പെപ്പറിനെ വിപണിയിലെത്തിക്കുന്നത്. ക്യാമറ, ടച്ച് സ്‌ക്രീന്‍, ആക്‌സിലെറോമീറ്റര്‍ തുടങ്ങി അഞ്ച് സെന്‍സറുകളുടെ സഹായത്തോടെയാണ് റോബോട്ട് പ്രവര്‍ത്തിക്കുന്നത്. നല്ല നിമിഷങ്ങളെ ഉടമ പോലുമറിയാതെ ക്യാമറയില്‍ പകര്‍ത്തുന്നതുള്‍പ്പെടെ പല വികൃതികളും പെപ്പറിന്റെ കൈയിലുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ജൂണ്‍ 20ന് വിപണിയിലെത്തുന്ന പെപ്പറിന് 1,000 പൗണ്ടാണ് വില.

Share this news

Leave a Reply

%d bloggers like this: