അന്താരാഷ്ട്ര ലോകദിനമായ ഇന്ന് ലോകമെങ്ങും യോഗാദിനാചരണം. ലോകത്തു 192 രാജ്യങ്ങളില്‍ ആദ്യ അന്താരാഷ്ട്ര യോഗാ ദിനാം ആചരിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തും യോഗാദിനാചരണം നടക്കുന്നുണ്ട്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് അവിടത്തെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്ത്യയെ പ്രതിനിധീകരിച്ച് യുഎന്നില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത്. അമേരിക്കയിലെ പ്രശസ്തമായ ടൈം സ്‌ക്വയറില്‍ യോഗാദിനാചരണത്തിന് 25,000ത്തോളം പെരെങ്കിലും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 192 രാജ്യങ്ങള്‍ യോഗാ ദിനാചരണത്തില്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് രാജ്യാന്തര യോഗാ ദിനാചരണം എന്ന ആശയം യുഎന്നില്‍ ആദ്യം അവതരിപ്പിച്ചത്. ഇതുസംബന്ധിച്ച് പ്രമേയം വോട്ടിനിട്ടപ്പോള്‍ 175 രാജ്യങ്ങള്‍ പിന്തുണച്ചു. 56 ഇസ്ലാമിക് രാജ്യങ്ങളില്‍ 47 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. പാകിസ്ഥാന്‍ പ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല.
-എജെ-