ബെര്‍ക്കേലി ദുരന്തം: വിദ്യാര്‍ത്ഥികളുടെ സംസ്‌കാരശുശ്രൂഷകള്‍ ചൊവ്വാഴ്ച

 

ഡബ്ലിന്‍: കാലിഫോര്‍ണിയയിലെ ബര്‍ക്കേലിയില്‍ ബാല്‍ക്കണി തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച നാലു വിദ്യാര്‍ത്ഥികളുടെ സംസ്‌കാരം ചൊവ്വാഴ്ച ഡബ്ലിനില്‍ നടക്കും. ദുരന്തത്തിലെ ഇരകളായ ഐയ്മര്‍ വാള്‍ഷ്, ലോര്‍ക്കന്‍ മില്ലര്‍, നിക്ക് ഷോസ്റ്റര്‍, ഈഗന്‍ കുള്ളിഗന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിച്ചു. പിന്നീട് ഒരോരുത്തരുടെയും വീടുകളിലേക്ക് കൊണ്ടുപോയി.

യുഎസില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളിലൊരാളായ ആഷ്‌ലി ഡൊനൊഹേയുടെയും കസിനായ ഒളിവിയ ബ്രൂക്കിന്റെയും സംസ്‌കാരചടങ്ങുകള്‍ ശനിയാഴ്ച കാലിഫോര്‍ണിയയിലെ Joseph Catholic Church in Cotati നടത്തി. നൂറുകണക്കിന് പേരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്.

ഈഗന്‍ കുള്ളിഗന്റെ സംസ്‌കാരശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് Church of the Annunciation, Rathfarnham ലും സംസ്‌കാരം Mount Jerome Cemetery, Harold’s Cross ലും നടക്കും. നിക്ക് ഷോസ്റ്ററുടെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച 11 മണിക്ക് Church of the Three Patrons, Rathgar ലും സംസ്‌കാരം Mount Jerome, Harold’s Cross ലും നടക്കും. ഐയ്മര്‍ വാള്‍ഷിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച 11 മണിക്ക് Church of Our Lady of Perpetual Succour, Foxrock ലും സംസ്‌കാരം Shanganagh Cemetery യിലും നടക്കും.

ജൂണ്‍ 16 ന് സുഹൃത്തിന്റെ 21 വയസ് തികയുന്ന ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ 13 പേരോളം ഒരുമിച്ച് ബാല്‍ക്കണിയില്‍ ശുദ്ധവായു ലഭിക്കുമെന്നതിനാല്‍ ഒത്തുകൂടിയതോടെ ബാല്‍ക്കണി തകര്‍ന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രത്യേക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: