ഡബ്ലിനില്‍ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു

 

ഡബ്ലിന്‍: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ഡബ്ലിനില്‍ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ആദ്യ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു. ക്ലോണ്‍ ടാഫിലെ സെന്റ് ആന്‍സ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ 400 ഓളം പേര്‍ പങ്കെടുത്തു. ഇന്ത്യന്‍ അംബാസിഡര്‍ രാധികാ ലാല്‍ ലോകേഷ് ഡബ്ലിനിലെ യോഗാദിനാചരണം ഉദ്ഘാടനം ചെയ്തു. യോഗ തെറാപ്പി ഇന്‍ അയര്‍ലന്‍ഡ്, ഇന്ത്യയിലെയും അയര്‍ലന്‍ഡിലെയും യോഗാസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ് യോഗാദിനത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറി.

അന്താരാഷ്ട്ര ലോകദിനമായ ഇന്ന് ലോകമെങ്ങും യോഗാദിനം ആഘോഷിച്ചു. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തും 192 രാജ്യങ്ങളിലും ആദ്യ അന്താരാഷ്ട്ര യോഗാ ദിനാചരണം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് രാജ്യാന്തര യോഗാ ദിനാചരണം എന്ന ആശയം യുഎന്നില്‍ ആദ്യം അവതരിപ്പിച്ചത്. ഇതുസംബന്ധിച്ച് പ്രമേയം വോട്ടിനിട്ടപ്പോള്‍ 175 രാജ്യങ്ങള്‍ പിന്തുണച്ചു. 56 ഇസ്ലാമിക് രാജ്യങ്ങളില്‍ 47 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. പാകിസ്ഥാന്‍ പ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല. ഇതേ തുടര്‍ന്നാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയില്‍ യോഗാദിനത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ രാവിലെ ആറിനു ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേതൃത്വം നല്‍കി. വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും അടക്കം 44,000 പേരാണ് രാജ്പഥില്‍ യോഗ ചെയ്യാനെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

ഇത്രയുമധികം ആളുകള്‍ യോഗയില്‍ ഒരുമിച്ചു പങ്കെടുക്കുന്നതു ചരിത്രത്തിലാദ്യമാണ്. അതിനാല്‍ത്തന്നെ റിപ്പബ്ലിക് ദിനത്തിനു നല്‍കുന്ന സുരക്ഷയിലും പ്രധാന്യത്തിലുമാണു രാജ്യതലസ്ഥാനത്തെ യോഗാദിനം ആചരിച്ചത്. യോഗാ ദിനാചരണത്തിന്റെ പ്രധാനവേദിക്കു ചുറ്റിനുമായി സൈനികര്‍, എന്‍എസ്ജി തുടങ്ങി ഏഴായിരം പേരടങ്ങുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരുന്നത്. യോഗാദിനാചാരണത്തിന്റെ ഭാഗമായി ദ്വിദിന യോഗാ കോണ്‍ഫറന്‍സ് ഡല്‍ഹിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

എജെ

Share this news

Leave a Reply

%d bloggers like this: