കണ്ണീര്‍ ചിത്രങ്ങളായി വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ജന്മനാട്ടില്‍ എത്തി

 

ഡബ്ലിന്‍:രാജ്യത്തെ മുഴുവന്‍ ദുഖത്തില്‍ ആഴ്ത്തിയബര്‍ക്കിലീ ദുരന്തത്തിലെ ഇരകളായ 4 വിദ്യാര്‍ഥികളുടെ മൃതദേഹം ഇന്ന് ഉച്ചയോടെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തി.ഗാര്‍ഡായുടെ അകമ്പടിയോടെ രാജ്യത്തിന്റെ നൊമ്പരമായി മാറിയഐയ്മര്‍ വാള്‍ഷ്, ലോര്‍ക്കന്‍ മില്ലര്‍, നിക്ക് ഷോസ്റ്റര്‍, ഈഗന്‍ കുള്ളിഗന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വഹിച്ച് വാഹന വ്യുഹം വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടന്നപ്പോള്‍ പ്രകൃതി പോലും ഇന്ന് അയര്‍ലന്‍ഡില്‍ ദുഖത്തിന്റെ കരിമ്പടം പുതച്ച് നിന്നു.

പ്രത്യേകമായി ഒരുക്കിയ ശവമഞ്ചത്തില്‍ നാല് വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് വാഹനങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് ഇറങ്ങിയപ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ സുഹൃത്തുക്കളും ബന്ധുക്കളും പുറത്ത് കാത്ത് നിന്നു. വിദ്യാര്‍ത്ഥികളില്‍ നിക്കിന്റെ ബന്ധുക്കള്‍ ദുരന്തത്തിന് ശേഷം ആദ്യമായാണ് തങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗത്തെ കാണുന്നത്ഈ അവസരത്തിലാണ്. 6 വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം അമേരിക്കയില്‍ തന്നെ അടക്കം ചെയ്തിരുന്നു, എന്നാല്‍ ഓളീവിയാ ബുര്‍ക്കെയുടെ ഭൗതികാവശിഷ്ടങ്ങള്‍ നാളെയേ ഡബ്ലിനില്‍ എത്തി ചേരുകയുള്ളു.ഇരുവരുടെയുംശവസംകാര ചടങ്ങുകള്‍ ഒരുമിച്ചായിരുന്നു നടത്തിയത്.

സുഹൃത്തിന്റെ 21 വയസ് തികയുന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ 13 പേരോളം ഒരുമിച്ച് ബാല്‍ക്കണിയില്‍ ശുദ്ധവായു ലഭിക്കുമെന്നതിനാല്‍ ഒത്തുകൂടിയതോടെ ബാല്‍ക്കണി തകര്‍ന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു.

 

https://www.youtube.com/watch?v=rgV010AuCiI

Share this news

Leave a Reply

%d bloggers like this: