ഡബ്ലിന്‍: ബാലിമന്‍ ഷോപ്പിങ്ങ് കോംപ്ലസില്‍ ഇന്നലെ രാത്രി ഏകദേശം 10.30 മണിയോടെ വന്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് 4 യൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്ത് എത്തി.പാതിരായോടെ തീപടരുന്നത് നിയന്ത്രണവിധേയമാക്കിയതിന്റെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒഴിഞ്ഞ കടയ്ക്കുള്ളില്‍ നിന്നാണ് തീ ആരംഭിച്ചതെന്ന നിഗമനത്തിലാണ് അഗ്നിശമന വിഭാഗം എന്നാണ് പ്രാഥമിക വിവരം. ടവേഴ്‌സ് പബ്ബിന് സമീപമുള്ള കടയ്ക്കുള്ളിലാണ് ആദ്യം തീ കണ്ടതെന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ തീപിടുത്തം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ വൈദ്യൂതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്.കേബിളുകളില്‍ ഉണ്ടായ തകരാര്‍ ആകാം തീപിടുത്തത്തിന് കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.ഏകദേശം രാത്രി 10.30 യോടെയാണ് അപായ സൂചനാ അലാറം മുഴങ്ങിയതായി സമീപ വാസികള്‍ പറയുന്നതെത്രേ.
ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ അധീനതയില്‍ ഉള്ള ഈ കെട്ടിടം ഏകദേം 50 വര്‍ഷങ്ങള്‍ പഴക്കം ഉള്ളതാണ്,സാമ്പത്തിക മാന്ദ്യം ഗ്രസിച്ചതിനെ തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ ഇവിടെ അടച്ചു പൂട്ടിയിരുന്നു.