ബ്രിട്ടണിലെ നഴ്‌സുമാര്‍ക്ക് തിരികെ പോകേണ്ടിവരും, പുതിയ കുടിയേറ്റ നിയമം ശക്തമാകുന്നു

 

ലണ്ടന്‍:കുടിയേറ്റം ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ കുടിയേറ്റ നിയമം മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് തിരിച്ചടിയാകുന്നു.എന്നാല്‍ ഇത് ഇപ്പോള്‍ തന്നെ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായ ബ്രിട്ടണിലെ ആരോഗ്യരംഗത്തെ താറുമാറാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.പുതിയ നിയമപ്രകാരംയൂറോപ്പിന് പുറത്ത് നിന്ന് എത്തി ബ്രിട്ടണില്‍ ജോലി ചെയ്യുന്നവര്‍ 6 വര്‍ഷം കൊണ്ട് 35000 പൗണ്ട് വാര്‍ഷിക വരുമാനത്തിന്‍
ലണ്ടന്‍:കുടിയേറ്റം ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പക്കുന്ന പുതിയ കുടിയേറ്റ നിയമം മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് തിരിച്ചടിയാകുന്നു.എന്നാല്‍ ഇത് ഇപ്പോള്‍ തന്നെ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായ ബ്രിട്ടണിലെ ആരോഗ്യരംഗത്തെ താറുമാറാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പുതിയ നിയമപ്രകാരംയൂറോപ്പിന് പുറത്ത് നിന്ന് എത്തി ബ്രിട്ടണില്‍ ജോലി ചെയ്യുന്നവര്‍ 6 വര്‍ഷം കൊണ്ട് 35000 പൗണ്ട് വാര്‍ഷിക വരുമാനത്തില്‍ അല്ലെങ്കില്‍ അവര്‍ക്ക് തുടര്‍ന്ന് രാജ്യത്ത് താമസിക്കുവാന്‍ സാധിക്കില്ല എന്നാണ്.എന്നാല്‍ ബ്രിട്ടണില്‍ ശരാശരി ഒരു നഴ്‌സിന് ലഭിക്കുന്നത് 31000 പൗണ്ട് ആണ്,എന്നാല്‍ വളരെ കുറച്ച് ആളുകള്‍ക്ക് ഇത്രയും തുക വാര്‍ഷിക വേതനമായി ഈ കുറഞ്ഞ കാലയളവിനുളില്‍ ലഭിക്കുന്നുണ്ട്.ഇതേ സമയം കുറഞ്ഞ തുകയ്ക്ക് രാജ്യത്ത് ജോലി ചെയ്തു തുടങ്ങിയവര്‍ക്ക് ഇത്രയും ഉയര്‍ന്ന വേതനത്തില്‍ എത്തുക പ്രയാസം ഉള്ള കാര്യമാണന്നതും യാഥാര്‍ത്ഥ്യം ആണ്. ഈ രീതിയില്‍ ബ്രിട്ടണ്‍വിടേണ്ടിവരുന്ന നഴ്‌സുമാരുടെ എണ്ണം3365 ആണന്നാണ് ഇതു വരെ കണക്കാക്കിയിരിക്കുന്നത്. 2011 വര്‍ഷം മുതല്‍ പുതിയതായി എത്തുന്ന നഴ്‌സുമാര്‍ക്ക് 20700 ആയിരുന്നു ശരാശരി വാര്‍ഷിക വേതനം എന്നത് പുതിയതായി എത്തിയ മലയാളി നഴ്‌സുമാരെ ആണ് ഈ നിയമം കൂടുതല്‍ ആയി ബാധിക്കുക.

എന്നാല്‍ ഇതിനെതിരേ നഴ്‌സിങ്ങ് യൂണിയന്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ദശലക്ഷക്കണക്കിന് പൗണ്ട് ആണ് ഒരോ വര്‍ഷവും ആരോഗ്യ വകുപ്പ് വിദേശ നഴ്‌സുമാരെ നിയമിക്കുന്നതിനായി ചിലവാക്കുന്നത്,എന്നാല്‍ പുതിയ കുടിയേറ്റ നിയമം ആരോഗ്യരംഗത്തും ബാധകമാക്കുന്നതോടെ വീണ്ടും പുതിയ നഴ്‌സുമാരെ നിയമിക്കുകയും ഇതിനായുള്ള ചിലവ് വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് യൂണിയന്‍ സെക്രട്ടറി ഡോ:പീറ്റര്‍ കാര്‍ട്ടര്‍ ആശങ്ക പങ്കു വച്ചു. 6 വര്‍ഷം കൊണ്ട് ജോലിയില്‍ നിന്നും നേടിയ വൈദഗ്ദ്യം പുതിയ ആളുകള്‍ക്ക് ഉണ്ടാവില്ല എന്നതിനൊപ്പം ഇത്രയും വര്‍ഷം കൊണ്ട് നഴ്‌സുമാര്‍ ആര്‍ജ്ജിച്ച ജോലി പരിചയത്തിന്റെ ഗുണം ബ്രിട്ടണ് നഷ്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇപ്പോഴത്തെ കുടിയേറ്റ നിയമം ആരോഗ്യ രംഗത്ത് എങ്കിലും മാറ്റം വരുത്താത്ത പക്ഷം 2020 ആകുമ്പോഴേയ്ക്കും 6620 നഴ്‌സുമാര്‍ക്ക് ബ്രിട്ടണിലെ ജോലി മതിയാക്കി മടങ്ങേണ്ടി വരുമെന്ന് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.എന്നാല്‍ കുടിയേറ്റ നഴ്‌സുമാരെ ആശ്രയിക്കാതിരിക്കണമെങ്കില്‍ തദ്ദേശീയര്‍ തന്നെ കൂടുതലായി നഴ്‌സിങ്ങ് മേഖലയിലേയ്ക്ക് വന്നാല്‍ മാത്രമേ ബ്രിട്ടണ്‍, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നേരിടുന്ന നഴ്‌സസ് ക്ഷാമം ഒരു പരിധി വരെയെങ്കിലും നേരിടാന്‍ സാധിക്കുകയുള്ളു.എന്നാല്‍ അത് എത്ര മാത്രം സാധിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇംഗ്ലണ്ടിനൊപ്പം അയര്‍ലന്‍ഡും നഴ്‌സുമാരുടെ എണ്ണത്തില്‍ കടുത്ത ക്ഷാമം നേരിടേണ്ടിവരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: