ടൂറിന്‍: ആയുധ ത്വരയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഫ്രാന്‍സീസ് മാര്‍പാപ്പ. ആയുധം നിര്‍മ്മിക്കുകയോ ആയുധ വ്യവസായത്തില്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്നവര്‍ ക്രിസ്ത്യാനികളാണെങ്കിലും അവര്‍ ആത്മവഞ്ചകരാണെന്ന് മാര്‍പാപ്പ കുറ്റപ്പെടുത്തി.
ഇറ്റാലിയന്‍ നഗരമായ ടൂറിനില്‍ യുവജന റാലിയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. മനുഷ്യരില്‍ മാത്രമാണ് വിശ്വാസമെങ്കില്‍ നിങ്ങള്‍ പരാജയപ്പെടുമെന്നും പോപ്പ് മുന്നറിയിപ്പ് നല്‍കി. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ കൂട്ടക്കൊലയുടെ ദുരന്തം കൂടിയാണെന്നും പോപ്പ് പറഞ്ഞു.