കനിഷ്ക ദുരന്തത്തിന് മുപ്പത് വയസ് തികയുന്നു..

വിമാനയാത്രാ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ ആക്രമണമായ കനിഷ്ക ദുരന്തത്തിന് മുപ്പത് വയസ് തികയുന്നു. ജൂണ്‍ 23, 1985 ല്‍ എയര്‍ ഇന്ത്യവിമാനം ഐറിഷ് തീരത്ത് ഒമ്പതിനായിരം മീറ്റര്‍ മുകളില്‍ വെച്ച് പൊട്ടി തെറിക്കുമ്പോള്‍ നടുങ്ങിയത് ഇന്ത്യയ്ക്കൊപ്പം ലോകം തന്നെയായിരുന്നു. മോണ്‍ട്രയലില്‍ നിന്നും ലണ്ടന്‍ വഴി ന്യൂഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു ദുരന്തം നടന്നത്.  കുഷാന്‍ രാജവംശത്തിലെ ഏറ്റവും മഹാനായ രാജാവായ കനഷ്കന്‍റെ പേരിലായിരുന്നു എയര്‍ ഇന്ത്യ വിമാനം 182 സര്‍വീസ് നടത്തിയിരുന്നത്. ഇന്ത്യന്‍ വംശജരായ കാനഡേയിന്‍ പൗരന്മാരായിരുന്നു വിമാനത്തില്‍ ഭൂരിഭാഗവും 329 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇരുപതോളം മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നു. ഏവരും കൊല്ലപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ ബ്ലൂസ്റ്റാര്‍ ഓപറേഷനുമായി ബന്ധപ്പെട്ട് ബബാര്‍ ഖല്‍സാ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ദുരന്തത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ലോകത്തെ ഞെട്ടിച്ച് കളഞ്ഞ ഭയാനക സംഭവമെന്നാണ് ദുരന്തത്തെ വിശേഷിപ്പിച്ചിരുന്നത്. സ്ഫോടനത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ പങ്ക് ചേരുന്നതായും മന്‍മോഹന്‍ സിങ്അന്ന് പറഞ്ഞിരുന്നു. അന്ന് കാനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന സ്റ്റീഫന്‍ ഹാര്‍പര്‍ ഹമ്പര്‍ ബേ പാര്‍ക്കിലെ സ്മാരകവും സന്ദര്‍ശിച്ചിരുന്നു. കൂടാതെ ദുരന്തത്തിന് ശേഷം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി നല്‍കാന്‍ സാധിക്കാത്തില്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. നിരവധി പിഴവുകളുടെ ഫലമായിരുന്നു വിമാനത്തില്‍ നടന്ന ബോംബിങെന്ന് കനേഡിയന്‍ അധികൃതര്‍ വെളിപ്പെടുത്തി ഏതാനും ആഴ്ച്ചകള്‍ക്കുള്ളിലായിരുന്നു മാപ്പ് പറഞ്ഞത്. കേസില്‍ ബോംബ് നിര്‍മ്മിച്ച ആളെ ഒഴിച്ച് മറ്റാരെയും ശിക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

ആക്രമണത്തിന് ഗൂഢാലോചന നടന്നത് കാനഡയിലാണെന്ന് ഹാര്‍പ്പര്‍ വ്യക്തമാക്കുകയും ചെയ്തു. കാനഡ പൗരന്മാര്‍ തന്നെയായിരുന്നു ഇതിന് പുറകിലുണ്ടായിരുന്നതും. കാനഡയുടെ അന്വേഷണത്തില്‍ ബോംബ് ഉപയോഗിച്ചാണ് വിമാനം തകര്‍ത്തത്. വാന്‍കോവര്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ബോംബ് സെക്യൂരിറ്റി ചെക്ക് കബളിപ്പിച്ച് വിമാനത്തിലെത്തിച്ചത്. കാനേഡിയന്‍ പെസഫിക് എയര്‍ലൈന്‍ വഴിയെത്തിയ ബോംബ് കനിഷ്കയില്‍ പിന്നീടെത്തിച്ചു. മന്‍ജിത്ത് സിങ് എന്ന ആളാണ് വിമാനത്തില്‍ബോംബ് വെച്ചത്. ഇയാള്‍ വിമാനത്തില്‍ കയറാതെ ബോംബ് വെച്ച രണ്ട് സ്യൂട്ടികേസുകള്‍ ചെക്കിങിലുടെ കടത്തി വിട്ടു. യാത്രക്കായി ടിക്കറ്റുകള്‍ എടുക്കുകയും ചെയ്തിരുന്നു. ഒരു സ്യൂട്ട് കെയ്സ് കനിഷ്കയില്‍ എത്തുകയും ചെയ്തു. മറ്റൊന്ന് ജപ്പാന്‍-ഇന്ത്യ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തിലേക്കും മാറ്റി. എന്നാല്‍ ഈ ബോംബ് വിചാരിക്കും മുമ്പ് പൊട്ടി തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേല്‍കുകയായിരുന്നു. ടോക്കിയോയിലെ Narita എയര്‍പോര്‍ട്ടില്‍ നടന്ന സ്ഫോനടത്തില്‍ ബാഗേജ് കൈവശം വെച്ച രണ്ട് പേര്‍ കൊല്ലപ്പെടുകയായിരുന്നു.

കേസ് പരിഗണിച്ച കോടതികളിലൊന്നായ ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി ജഡ്ജ് ഇയാന്‍ ജോസഫ് കേസന്വേഷണത്തിലെ കാര്യക്ഷമതയില്ലായ്മ ചൂണ്ടികാണിച്ചിരുന്നു. അസ്വീകാര്യമായ അവഗണന നിമിത്തം കുറ്റവാളികളെ വെളിച്ചത്ത് കൊണ്ട് വരാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശിച്ചു. കനേഡിയന്‍ സെക്യൂരിറ്റി ഇന്‍റലിജന്‍സ് സര്‍വീസ് കേസുമായി ബന്ധപ്പെട്ട 150 ഫോണ്‍ സംഭാഷണങ്ങള്‍ മായ്ച്ച കളഞ്ഞതായും ആരോപണം ഉയര്‍ന്നിരുന്നു. കേസന്വേഷണത്തില്‍ തെളിവാകുമായിരുന്നതാണ് ഇവയെന്നും ചൂണ്ടികാണിക്കപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: