ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ കളിത്തോക്കു ചൂണ്ടി സെല്‍ഫി എടുക്കാന്‍ പോസ് ചെയ്ത കുട്ടിയെ മോഷ്ടാവെന്നു തെറ്റിദ്ധരിച്ചു പോലീസ് വെടിവച്ചു കൊലപ്പെടുത്തി. ഫൈസാലാബാദിലാണു സംഭവം നടന്നത്. 15 വയസുകാരനായ ഫര്‍ഹാനാണു കൊല്ലപ്പെട്ടത്. ഫര്‍ഹാന്റെ സുഹൃത്തായ ഫഹദിനും(14) വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റു. ഇരുവരും ചേര്‍ന്നു കളിത്തോക്കു തലയ്ക്കു നേരേ ചൂണ്ടിയ ശേഷം സെല്‍ഫിക്കു പോസ് ചെയ്യുമ്പോഴാണു സംഭവം നടന്നത്. ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നവരാണെന്നു തെറ്റിദ്ധരിച്ചാണു പോലീസ് ഉദ്യോഗസ്ഥനായ ഫര്യാദ് ചീമ കുട്ടികളെ വെടിവച്ചത്.
കുട്ടികള്‍ക്കു മുന്നറിയിപ്പ് നല്‍കാതെയാണു പോലീസുകാരന്‍ വെടിവയ്പു നടത്തിയത്. കുട്ടികളെ ഉടന്‍ തന്നെ ജില്ലാ ആസ്ഥാനത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫര്‍ഹാന്‍ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ഫര്യാദ് ചീമ ഉള്‍പ്പെടെ നാലു പോലീസുകാരെ അറസ്റ്റു ചെയ്തതായി പഞ്ചാബ് പ്രവിശ്യയുടെ ചുമതലയുള്ള നിയമമന്ത്രി റാണാ സനാഉള്ളാഹ് അറിയിച്ചു.
-എജെ-