കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ കൃത്യസമയത്തു ഹാജരാകണം; അല്ലെങ്കില്‍ നടപടി വരും

 

ന്യൂഡല്‍ഹി: ഓഫീസില്‍ അല്പം താമസിച്ചു ചെന്നാലും ആരു ചോദിക്കില്ലെന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ മിക്കവരുടെയും മനോഭാവം മാറ്റാന്‍ സമയമായി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഈ പരിപാടി നടക്കില്ല. അല്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരും.

കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് (ഡിഒപിടി) സര്‍ക്കാര്‍ ഓഫീസില്‍ പാലിക്കേണ്ട കൃത്യനിഷ്ഠയെക്കുറിച്ചും മര്യാദയെക്കുറിച്ചും പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ജീവനക്കാര്‍ ഓഫീസില്‍ കൃത്യസമയത്തുതന്നെ ഹാജരാകണമെന്നാണു നിര്‍ദേശം. എല്ലാ തലങ്ങളിലുമുള്ള ജീവനക്കാര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണന്നും ഡിഒപിടി അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ ഓഫീസിലും ആധാര്‍ ഇനേബിള്‍ഡ് ബയോമെഡ്രിക് അറ്റന്‍ഡന്‍സ് (എഇബിഎഎസ്) സംവിധാനം നടപ്പാക്കുമെന്നും ഡിഒപിടി അറിയിച്ചു. 48 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണു രാജ്യത്തുള്ളത്.

-എജെ-

Share this news

Leave a Reply

%d bloggers like this: